കണ്ടെയ്ൻമെന്റ് സോൺ നിർണയിക്കുന്നതിൽ കൂടിയാലോചന വേണം; വിമർശിച്ച് വി.കെ. പ്രശാന്ത്

tvm-30
SHARE

കണ്ടയ്ൻമെന്റ് സോണുകള്‍ നിര്‍ണയിക്കുന്നതിലെ അപാകതകളില്‍  തിരുവനന്തപുരത്ത് ജില്ലാഭരണകൂടത്തിനെതിരെ വിമര്‍ശനമുയരുന്നു.  ഒരു രോഗിമാത്രമുള്ള വാര്‍ഡുകള്‍ പോലും കണ്ടയ്ൻമെന്റ് സോണുകളാക്കുന്നതില്‍  ഭരണപക്ഷ ജനപ്രതിനിധികള്‍ പോലും അമര്‍ഷത്തിലാണ്. കണ്ടയ്ൻമെന്റ്
സോണ്‍  പ്രഖ്യാപനം  ജനങ്ങള്‍ക്കിടയില്‍ ആശയകുഴപ്പമുണ്ടാക്കി. 

മുട്ടട വാര്‍ഡില്‍ ഒരു പോസ്റ്റീവ് കേസാണ് ഇപ്പോഴുള്ളത്.  ഇതേ പോലെ കണ്ടയ്ൻമെന്റ് സോണാക്കി പ്രഖാപിക്കാനുള്ള രോഗികളില്ലാതെ വാര്‍ഡുകള്‍ അടച്ചുപൂട്ടിയതിനാണ് ജില്ലാ ഭരണകൂടം വിമര്‍ശിക്കപ്പെടുന്നത്. ഈ വാര്‍ഡിലേക്കുള്ള പ്രവേശനം പൊലീസിന്റെ പരിശോധനക്ക് ശേഷമാണ്. 

കൂടിയാലോചനയില്ലാതെ കണ്ടയിന്‍മെന്‍് സോണുകള്‍ പ്രഖ്യാപിക്കുന്നുവെന്നാണ് രാഷ്ട്രീയനേതൃത്വത്തിന്റെ വിമര്‍ശനം.  രോഗികളുടെ മേല്‍വിലാസമുള്ള  പോസ്റ്റ് ഓഫീസുകള്‍ നില്‍ക്കുന്ന വാര്‍ഡുകളാണ് കണ്ടയ്ൻമെന്റ് സോണാക്കി പ്രഖ്യാപിക്കുന്നത്.  ജില്ലാഭരണകൂടത്തിന്റെ സമീപനം ശരിയല്ലെന്ന്  വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ പ്രശാന്ത് വിമര്‍ശിച്ചു. 

രാഷ്ട്രീയനേതൃത്വവുമായോ കോര്‍പ്പറേഷനുമായോ ആലോചിക്കേണ്ടതില്ലെന്നാണ്  ജില്ലാഭരണകൂടത്തിന്റെ നിലപാട്. ഒരു രോഗിയും അത് ഉറവിടമറിയാത്തതുമാണെങ്കില്‍ ആ വാര്‍ഡ് കണ്ടയിന‍മെന്റ് സോണാക്കാമെന്ന് ജില്ലാ കലക്ടറുടെ ഓഫീസ് അറിയിച്ചു. കണ്ടയ്ൻമെന്റ് സോണാല്ലാത്ത പ്രദേശങ്ങളില്‍ ഇളുവുകള്‍ അനുവദിച്ചെങ്കിലും വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറന്നിട്ടില്ല. 

MORE IN SOUTH
SHOW MORE
Loading...
Loading...