എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും തമ്മിൽ പോര്; കോവിഡ് പ്രതിരോധം പാളുന്നു

ansalan-30
SHARE

പ്രവാസികളുടെ ക്വാറന്റീന്‍ സംബന്ധിച്ച് നെയ്യാറ്റിന്‍കര എം.എല്‍.എ കെ.ആന്‍സലനും കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായുള്ള പോരില്‍ പഞ്ചായത്തിലെ കോവിഡ് പ്രതിരോധം താറുമാറായെന്ന് പരാതി. ഔദ്യോഗിക സിമ്മുള്ള ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ആരോഗ്യപ്രവര്‍ത്തകരും കലക്ടറും അടക്കം ആരുവിളിച്ചാലും തന്നെ കിട്ടാത്ത സ്ഥിതിയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. താനുമായുള്ള ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്ത് മോശമാക്കി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്ന എം.എല്‍.എയുടെ പരാതിയിലാണ് പൊലീസ് പഞ്ചായത്തുപ്രസിഡന്റിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തത്. 

വിദേശത്തുനിന്ന് വരുന്നവരെ ക്വാറന്റീനിലാക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചപ്പോള്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് തന്നെ മോശക്കാരനാക്കി പ്രചരിപ്പിച്ചു എന്നാണ് എം.എല്‍.എ കെ.എ ആന്‍സലന്റെ പരാതി. ഇതെത്തുടര്‍ന്ന് അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചതിന് കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. മൊഴിയെടുക്കാന്‍ വിളിച്ച പഞ്ചായത്ത് പ്രസിഡന്റി്റെ കയ്യില്‍ നിന്ന് എസ്.ഐ ഫോണ്‍ വാങ്ങിവക്കുകയും ചെയ്തു. ഇതോടെ 21ആം തീയതിമുതല്‍ പഞ്ചായത്ത് പ്രസിഡന്റിനെ ഔദ്യോഗിക നമ്പരില്‍ വിളിച്ചാല്‍ കിട്ടുന്നില്ല. 

നെയ്യാറ്റിന്‍കര കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഫോണ്‍ കസ്റ്റഡിയില്‍ എടുത്തതെന്ന് പൊലീസ് പറയുന്നു. ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറും. സംഭാഷണം എഡിറ്റ് ചെയ്ത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതായി ബോധ്യപ്പെട്ടാല്‍ ഐ.ടി. ആക്ട് അടക്കം ചുമത്താനാണ് നീക്കം. ഫോണ്‍ തിരികെ ആവശ്യപ്പെട്ട് ഡിജിപിക്കടക്കം പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കി. 

MORE IN SOUTH
SHOW MORE
Loading...
Loading...