‌സിൽവർലൈൻ അലൈൻമെന്റ് മാറ്റാൻ ഇരവിപേരൂരിൽ പ്രതിഷേധം

Mail This Article

Email sent successfully

Try Again !

railprotest
SHARE

സിൽവർലൈൻ അലൈൻമെന്റിൽ മാറ്റം ആവശ്യപ്പെട്ട് പത്തനംതിട്ട ഇരവിപേരൂരിൽ പ്രതിഷേധം. ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നാണ് ആവശ്യം. സാംസ്കാരിക പൈതൃക സംരക്ഷണ സമിതിയാണ്  പ്രതിഷേധസമരം സംഘടിപ്പിച്ചത്..

ജില്ലയിലെ പ്രളയബാധിത മേഖലകളിലൂടെ നിശ്ചയിച്ചിരിക്കുന്ന സിൽവർലൈൻ വേഗപാത അലൈൻമെന്റിൽ മാറ്റം വരുത്തണമെന്നാണ് ആവശ്യം. പ്രളയത്തിൽ മീറ്ററുകളോളം ജലനിരപ്പ് ഉയർന്ന ആറാട്ടുപുഴ, കോയിപ്രം , ഇരവിപേരൂർ മേഖലകളിലെ പാടങ്ങളിലൂടെയും തണ്ണീർത്തടത്തങ്ങളിലൂടെയുമാണ് വേഗപാത നിശ്ചയിച്ചിരിക്കുന്നത്. ഇത് വലിയ ദുരന്തത്തിലേക്ക് നാടിനെ തള്ളിവിടുമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഒപ്പം, ജനങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപെടുന്നു. 

പ്രതിഷേധ സമരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. സിൽവർലൈൻ,  നിലവിലെ റെയിൽപാതയ്ക്ക് സമാന്തരമാക്കണമെന്നും,  തിരുവല്ലയിൽ സ്റ്റേഷൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയിലൂടെ കടന്നുപോകുമ്പോഴും സിൽവർലൈൻ പാതയ്ക്ക് സ്റ്റോപ്പ് ഇല്ലാത്ത ഏക ജില്ലയാണ് പത്തനംതിട്ട.

MORE IN SOUTH
SHOW MORE
Loading...
Loading...