അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവിനെ ചൊല്ലി സംഘടനയിൽ പോര്

kollamyouth-02
SHARE

യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചെന്ന കേസില്‍ അറസ്റ്റിലായ യൂത്ത്കോണ്‍ഗ്രസ് നേതാവിനെ ചൊല്ലി കൊല്ലത്ത് സംഘടനയില്‍ പോര്. ക്വട്ടേഷന്‍ കേസില്‍ റിമാന്‍ഡിലായ ഭാരവാഹിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം സോണിയ ഗാന്ധിക്ക് വരെ പരാതി നല്‍കി. എന്നാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും നിലപാട്

സംഘടനാ തിരഞ്ഞെടുപ്പിലൂടെ യൂത്ത്കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറിയായ ഫൈസല്‍ കുളപ്പാടത്തെ കഴിഞ്ഞ ദിവസം പത്തനംതിട്ട അടൂര്‍ പൊലീസാണ് അറസ്റ്റു ചെയ്തത്. കാര്‍ ഈടു നല്‍കി വാങ്ങിയ പണം തിരികെ നല്‍കാത്തതിന് ക്വട്ടേഷന്‍ സംഘത്തെ വിട്ട് ഇടപാടുകാരനെ മര്‍ദിച്ചെന്നാണ് കേസ്. ഫൈസലിനൊപ്പം മറ്റൊരാളും അറസ്റ്റിലായിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് യുത്ത്കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്  വാര്‍ത്താക്കുറിപ്പ് ഇറക്കി. ഇതിനെതിരെയാണ് ഒരു വിഭാഗം നേതൃത്വത്തെ സമീപിച്ചിരിക്കുന്നത്. ഇ–മെയിലിലൂെട കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ഉള്‍പ്പടെ പരാതി നല്‍കിയിട്ടുണ്ട്. എ ഗ്രൂപ്പുകാരനായ ഫൈസലിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഫേസ്ബുക്കില്‍ ഉള്‍പ്പടെ ചര്‍ച്ചകള്‍ സജീവമാണ്. കൊല്ലത്തെ യൂത്ത്കോണ്‍ഗ്രസില്‍ കഴിഞ്ഞ കുറേ നാളുകളായി ഗ്രൂപ്പ് പോരുണ്ട്.പ്രബലമായ ഗ്രൂപ്പുകള്‍ പോരാഞ്ഞിട്ട് ഗ്രൂപ്പിനുള്ളില്‍ പ്രാദേശിക നേതാക്കള്‍ക്ക് വരെ സ്വന്തം ഗ്രൂപ്പുണ്ട്.

MORE IN SOUTH
SHOW MORE
Loading...
Loading...