പൈപ്പ് ലൈനിന്‍റെ അറ്റക്കുറ്റപണി വൈകുന്നു; കഴക്കൂട്ടത്ത് കുടിവെള്ള വിതരണം മുടങ്ങി

pipe
SHARE

കഴക്കൂട്ടത്ത് എലവേറ്റഡ് ഹൈവേ നിര്‍മാണത്തിനിടെ പൊട്ടിയ പൈപ്പ് ലൈനുകളിലെ അറ്റകുറ്റപ്പണി വൈകുന്നു. ഇതുമൂലം പ്രദേശത്ത് ജലവിതരണം പുനഃസ്ഥാപിക്കാനായില്ല. പദ്ധതി പ്രദേശത്ത് ഭൂമിക്കടിയിലുള്ള പൈപ്പ് ലൈനുകള്‍ കരാര്‍ കമ്പനിയായ ആര്‍.ഡി.എസ് താല്‍ക്കാലികമായി മാറ്റി സ്ഥാപിച്ചു തുടങ്ങി.

നാലുദിവസം മുമ്പാണ് കഴക്കൂട്ടത്ത് എലവേറ്റഡ് ഹൈവേ നിര്‍മാണത്തിനിടെ ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടിയത്. ഇതേതുടര്‍ന്ന് കഴക്കൂട്ടം ജംഗ്ഷനിലും സമീപപ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങി. എലവേറ്റഡ് ഹൈവേ നിര്‍മിക്കുന്ന ആര്‍.ഡി.എസ് കമ്പനിയും ജല അതോറിറ്റിയുമായുള്ള ഏകോപനത്തിലെ പാളിച്ചയാണ് തുടര്‍ച്ചയായി ഇവിടെ പൈപ്പ് പൊട്ടാന്‍ കാരണം. ഇന്ന് രാവിലെ ജല അതോറിറ്റി ഉദ്യോഗസ്ഥരും കരാറുകാരുമെത്തി പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണിക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കി. റോഡിന്റെ വശത്തേക്ക് പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കുന്ന ചെലവ് പൂര്‍ണമായി വഹിക്കാമെന്ന് ആര്‍.ഡി.എസ് സമ്മതിച്ചു. അതനുസരിച്ച് പൈപ്പ്ലൈന്‍ മാറ്റി സ്ഥാപിക്കുന്ന ജോലിയും തുടങ്ങി. ജല അതോറിറ്റി ഇതുവരെ പൈപ്പ്ലൈനിന്റെ സ്കെച്ച് നല്‍കിയില്ലെന്നായിരുന്നു ആര്‍.ഡി.എസ് കമ്പനി പറഞ്ഞിരുന്നത്. എന്നാല്‍ കമ്പനിക്ക് നല്‍കിയ സ്കെച്ചിന്റെ പകര്‍പ്പ് ജല അതോറിറ്റി പുറത്തുവിട്ടതോടെ ഇതില്‍ തെറ്റുണ്ടെന്നായി വാദം.

ഇന്നുവൈകുന്നേരത്തോടെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് കുടിവെള്ളവിതരണവും പുനഃസ്ഥാപിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. പൈപ്പ് ലൈന്‍ തുടര്‍ച്ചയായി പൊട്ടിക്കുന്നതില്‍ ആര്‍.ഡി.എസ് കമ്പനിക്കെതിരെ ഇന്നലെ ജല അതോറിറ്റി കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കിയിരുന്നു.  

MORE IN SOUTH
SHOW MORE
Loading...
Loading...