ടാപ്പിൽ ഇനി കൊകൊണ്ട് തൊടേണ്ട; വൃത്തിയാക്കാൻ ഉപകരണം നിർമിച്ചു

automatictap-03
SHARE

ടാപ്പിൽ കൈകൊണ്ട് തൊടാതെ കൈകൾ വൃത്തിയാക്കാനുള്ള ഉപകരണം നിർമിച്ചിരിക്കുകയാണ് തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശ്രീജിത്ത്. വീട്ടിൽ തന്നെ ഉണ്ടായിരുന്ന പൈപ്പുകളും അനുബന്ധ സാധനങ്ങളും കൊണ്ട് ചെലവുകുറഞ്ഞ രീതിയിലാണ് നിർമാണം. ഉപകരണം ബാലരാമപുരം ആശുപത്രിക്ക് കൈമാറി. 

പലരുടെയും കൈകൾ തൊടുന്ന ടാപ്പ് രോഗവ്യാപനത്തിന് കാരണമാകാമെന്ന വിലയിരുത്തലിലാണ് ശ്രീജിത്ത് ഇത്തരമൊരു ഉപകരണം നിർമിച്ചത്. കാലുകൊണ്ട് ഇതിൽ ഘടിപ്പിച്ചിരിക്കുന്ന പെടലിൽ ചവിട്ടിയാൽ മാത്രം മതി സോപ്പും വെള്ളവും ലഭിക്കും. ബാറ്ററികൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോട്ടറാണ് ഘടിപ്പിച്ചിരിക്കുന്നത്. റീചാർജിങ്ങ് സൗകര്യവുമുണ്ട്.

മൂവായിരം രൂപയോളം ചെലവ് വന്നു ഇതുണ്ടാക്കാൻ. സർക്കാർ സഹായം ലഭിച്ചാൽ ഇതുപോലെ കൂടുതൽ ഉപകരണങ്ങൾ നിർമിച്ച് ആശുപത്രികൾക്ക് നൽകാനാണ് ക്ഷീര കർഷകൻ കൂടിയായ ശ്രീജിത്തിന്റെ തീരുമാനം.

MORE IN SOUTH
SHOW MORE
Loading...
Loading...