കടൽക്ഷോഭം; രണ്ട് വീടുകൾ തകർന്നു

sea-erossion-2
SHARE

തിരുവനന്തപുരം പൊഴിയൂര്‍ തെക്കേകൊല്ലംകോട് കടല്‍ക്ഷോഭത്തില്‍ രണ്ടുവീടുകള്‍ തകര്‍ന്നു. ശക്തമായ തിരയടിയില്‍ രണ്ട് യന്ത്രവല്‍കൃത വള്ളങ്ങളും മല്‍സ്യബന്ധനോപകരണങ്ങളും കടല്‍ഭിത്തിയില്‍ ഇടിച്ച് തകര്‍ന്നു. 

രാവിലെ ഏഴുമണിയോടെയാണ് തീരത്ത് ശക്തമായ തിരയടി തുടങ്ങിയത്. തിരയില്‍ രണ്ടു വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. അഞ്ചുവീടുകള്‍ എപ്പോള്‍ വേണമെങ്കിലും കടലെടുക്കുമെന്ന നിലയിലാണ്. തുടര്‍ന്ന് സ്ഥലത്തെത്തിയ എം.എല്‍.എ കെ.എ ആന്‍സലന്റെ നിര്‍ദേശപ്രകാരം ഈ വീടുകളിലുള്ളവരെ സമീപത്തുള്ള സ്കൂളിലേക്ക് മാറ്റി താമസിപ്പിച്ചു. കമ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണമെത്തിക്കാമെന്നും എം.എല്‍.എ ഉറപ്പുനല്‍കി. തിരയില്‍പെട്ട് രണ്ട് യന്ത്രവല്‍കൃത വള്ളങ്ങള്‍ കടല്‍ഭീത്തിയിലിടിച്ച് പൂര്‍ണമായി തകര്‍ന്നു. എന്‍ജിനടക്കം നശിച്ചുപോയി. ഈ വള്ളങ്ങളിലുണ്ടായിരുന്ന വലയും മല്‍സ്യബന്ധനോപകരണങ്ങളും കടലെടുത്തു. 

വള്ളങ്ങള്‍ തകര്‍ന്നതുവഴി 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കണക്കാക്കുന്നു. സമീപത്തുള്ള തമിഴ്നാട് തീരപ്രദേശത്ത് അശാസ്ത്രീയമായി നിര്‍മിച്ച പുലിമുട്ടാണ് തെക്കേ കൊല്ലംകോട് തീരത്തെ കടല്‍ക്ഷോഭത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. 

MORE IN SOUTH
SHOW MORE
Loading...
Loading...