ക്വാറന്‍റീനിലുള്ളവര്‍ ജാഗ്രതൈ; പുറത്തിറങ്ങിയാല്‍ 'ആപ്പ്' ആകും

app
SHARE

ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ മൊബൈൽ ആപ്പുമായി തിരുവനന്തപുരം ജില്ല ഭരണകൂടവും കോർപ്പറേഷനും. ജിപിഎസ് സംവിധാനം ഉപയോഗിച്ച് ക്വാറന്റീനിലുള്ളവരെ നിരീക്ഷിക്കാൻ കഴിയുന്നതാണ് ആപ്പ്. ഭക്ഷസാധനങ്ങൾ ഓൺലൈനായി വാങ്ങാൻ കടകളുടെ വിവരങ്ങളടങ്ങിയ വെബ്സൈറ്റും ജില്ലാ ഭരണകൂടം പുറത്തിറക്കി.

വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങുന്നുവെന്ന പരാതികൾ ഉയർന്നതോടെയാണ് തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ സ്റ്റിക്കർ പതിച്ചത്. ഇതിനു തുടർച്ചയായാണ് ജി പി എസ് സംവിധാനത്തിലുടെ പ്രവർത്തിക്കുന്ന ആപ്പ്. ക്വാറന്റീനിൽ കഴിയുന്ന വ്യക്തിയുടെ ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യും. നിശ്ചിത ഇടവേളകളിൽ അപ്പിലൂടെ രോഗി വീട്ടിൽ തന്നെയുണ്ടെന്ന്  ഉറപ്പ് വരുത്തും. ജിപിഎസ് ലൊക്കേഷനിൽ മാറ്റം ഉണ്ടെന്ന് തെളിഞ്ഞാൽ  ആശാവർക്കർമാർക്കും സ്ഥലത്തെ ചുമതലയുള്ള ആരോഗ്യ പ്രവർത്തകർക്കും സന്ദേശം ലഭിക്കും. മൊബൈൽ രോഗിയുടെ കൈയിൽ തന്നെയുണ്ടെന്ന് ഉറപ്പാക്കാൻ അര മണിക്കൂർ ഇടവിട്ട് ലൈവിൽ വരണം. ഫോട്ടോ അപ്ലോഡ് ചെയ്യണം. ഫോൺ ഓഫ് ആക്കുകയോ ആപ്പ് ഡിലീറ്റ് ചെയ്യുകയോ ചെയ്താലും കൃത്യമായി അറിയാനാകും.

നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണസാധനങ്ങളടക്കം ആവശ്യപ്പെടാൻ കഴിയുന്ന തരത്തിലാണ് തിരുവനന്തപുരം കോർപ്പറേഷന്റെ ആപ്പ്. വ്യാപാരികളെ ഉൾപ്പെടുത്തി അവശ്യ സാധനങ്ങൾ വാങ്ങുന്നതിന് വേണ്ടിയാണ് സഹായഹസ്തം എന്ന ഈ വെബ്സൈറ്റ്. ഈ സംവിധാനങ്ങളിലൂടെ കോവിസ് പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നാണ് കണക്കുകൂട്ടൽ.

MORE IN SOUTH
SHOW MORE
Loading...
Loading...