കെട്ടിട നിർമാണത്തിൽ ഇരട്ട നീതി; കുടുംബം പെരുവഴിയിൽ

കെട്ടിട നിര്‍മാണത്തില്‍ ഇരട്ട നീതിയുമായി തിരുവനന്തപുരം കോര്‍പറേഷന്‍. മാനസിക വെല്ലുവിളി നേരിടുന്ന മൂന്നംഗ കുടുംബത്തിന് നാട്ടുകാര്‍ നിര്‍മിച്ച് നല്‍കുന്നവീട് ദൂരപരിധി ലംഘിച്ചെന്ന പേരില്‍ തടഞ്ഞ കോര്‍പറേഷന്‍ മെഡിക്കല്‍  കോളജിന് സമീപം വിശ്രമമുറി പണിയുന്നത് നിയമങ്ങള്‍ കാറ്റില്‍ പറത്തി. 

ഇതായിരുന്നു സലീമിന്റെയും നബീസയുടെയും വീട്. ഈ ദുരവസ്ഥ കണ്ടാണ് നാട്ടുകാര്‍ ഇവര്‍ക്ക് തലചായിക്കന്‍  വീട് നിര്‍മിച്ച് നല്‍കാന്‍ ഒത്തുകൂടിയത്. ആ വീടിന്റെ ഇപ്പോഴത്തെ സ്ഥിതി കാണുക. തറ കെട്ടി തീര്‍ന്നപ്പോള്‍ കോര്‍പ്പറേഷന്‍ പണി നിര്‍ത്തിവയ്പിച്ചു. റോഡില്‍ നിന്ന് മൂന്ന് മീറ്റര്‍ വിട്ടല്ല നിര്‍മാണമെന്നാണ് വാദം.പണിമുടങ്ങിയതോടെ ഈ പാവങ്ങള്‍ പെരുവഴിയിലുമായി. 

ഇനി ഈ ദൃശ്യങ്ങള്‍ കാണുക. മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡിന് സമീപം കോര്‍പറേഷന്‍ വിശ്രമ കേന്ദ്രം പണിയുകയാണ്. 

ദൂരപരിധിയിയൊന്നും ഇവിടെ ബാധകമേ അല്ല. നഗരത്തില്‍ പലയിടത്തും സമാനമായ നിയമലംഘനങ്ങളുണ്ടായിട്ടും കോര്‍പറേഷന് അനക്കമേയില്ല. ഉദ്യോഗസ്ഥരുടെ ഈ  ഇരട്ടത്താപ്പ് ആരോരുമില്ലാത്ത ഒരു കുടുംബത്തിന്റ പ്രതീക്ഷകളാണ് തകര്‍ത്തത്.