നോക്കുകുത്തിയായി ലക്ഷങ്ങളുടെ പദ്ധതി; കുടിക്കാൻ തുള്ളി വെള്ളമില്ലാതെ നാട്ടുകാർ

kollam-anjal
SHARE

കൊല്ലം അഞ്ചലില്‍ ജനങ്ങള്‍ കുടിവെള്ളമില്ലാതെ വലയുമ്പോള്‍ ലക്ഷങ്ങള്‍ ചെലവാക്കിയ പദ്ധതി നോക്കുകുത്തി. ഒന്നര പതിറ്റാണ്ട് മുന്‍പ് ഒന്‍പാതം വാര്‍ഡില്‍ ആരംഭിച്ച രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി കാട് കയറി നശിക്കുകയാണ്.

അഞ്ചല്‍ പഞ്ചായത്തിലെ ഒന്‍പതം വാര്‍ഡിലെ ജനങ്ങള്‍ക്ക് കുടിവെള്ളത്തിനായി കുത്തിയ കിണറിന്റെ ഇപ്പോഴത്തെ അവസ്ഥയിതാണ്. കിണറും,സംഭരണിയും കാടു കയറി നശിക്കാന്‍ തുടങ്ങിയിട്ട്  വര്‍ഷം പതിനഞ്ചു കഴിഞ്ഞു. സ്വകാര്യ വ്യക്തി സൗജന്യമായി നല്‍കിയ ഭൂമിയില്‍ കൊല്ലം ജില്ലാ പഞ്ചായത്തും അഞ്ചല്‍ പഞ്ചായത്തും ചേര്‍ന്ന് 2004 ലാണ് പദ്ധതി ആരംഭിച്ചത്. ആദ്യ കാലത്ത് ഇവിടെ നിന്ന് വെള്ളം പമ്പ് ചെയ്തിരുന്നു.

പദ്ധതി എത്രയും വേഗം പുനരാരംഭിക്കണമെന്നുള്ള ആവശ്യം ശക്തമാണ്. ലക്ഷങ്ങള്‍ െചലവാക്കി പണിത കിണറും,സംഭരണിയും നശിക്കാന്‍ തുടങ്ങിയിട്ടും ജനപ്രതിനിധികളാരും ഇങ്ങോട്ട് തിരിഞ്ഞു നോക്കുന്നില്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.

MORE IN SOUTH
SHOW MORE
Loading...
Loading...