കൃഷിക്ക് മുൻഗണന നൽകി കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്

district-budget
SHARE

കൃഷിക്കും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും മുൻഗണന നൽകി കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്. കാലാവധി അവസാനിക്കാൻ ഏഴു മാസം മാത്രം ബാക്കിയിരിക്കെ 168 കോടി രൂപയുടെ ബജറ്റാണ് എല്‍ഡിഫ് ഭരണസമിതി അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വളപ്പിൽ വൃക്ഷത്തൈകൾ നട്ടതിനു ശേഷമായിരുന്നു ബജറ്റ് അവതരണം.

170 കോടി രൂപ വരവും 168  കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണു വൈസ് പ്രസിഡന്റ് എസ്.വേണുഗോപാൽ അവതരിപ്പിച്ചത്. കൃഷിക്കും മൃഗസംരക്ഷണത്തിനുമായി 14.8 കോടി രൂപയും വിദ്യാഭ്യാസത്തിനു 7.73 കോടിയും ആരോഗ്യത്തിനായി 6.28 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. 

പഞ്ചായത്തുകളിലെ മാലിന്യസംസ്കരണത്തിനായി നാല്കോടിരൂപ മാറ്റിവെച്ചു. കര നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനായി രണ്ടിടങ്ങഴി എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിക്കും. കാർഷിവിഭവങ്ങള്‍ വിറ്റഴിക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും ഈ ഭരണസമിതിയുടെ അവസാന ബജറ്റില്‍ പ്രഖ്യാപനമുണ്ട്.എന്നാല്‍ വനിതകള്‍ക്ക് ബജറ്റില്‍ വേണ്ട പ്രാധാന്യം നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

MORE IN SOUTH
SHOW MORE
Loading...
Loading...