എന്തുകൊണ്ട് പൊങ്കാല മണ്‍കലത്തിൽ ഇടുന്നു..? െഎതീഹ്യം ഇതാണ്

ആറ്റുകാലമ്മയ്ക്ക് മണ്‍കലത്തില്‍ തന്നെ പൊങ്കാലയിടണമെന്നാണ് ഐതിഹ്യം. മണ്‍കലത്തിലെ പൊങ്കാല മാത്രമല്ല, നിവേദ്യം പാകം ചെയ്യുമ്പോള്‍ ചിരട്ടത്തവി മാത്രമേ ഉപയോഗിക്കാവൂ എന്നും ക്ഷേത്ര ഐതീഹ്യത്തിലുണ്ട്. മാര്‍ച്ച് 9 നാണ് ആറ്റുകാല്‍ പൊങ്കാല.

ഗാനത്തില്‍ മാത്രമല്ല ആറ്റുകാലമ്മയ്്ക്ക് മനം നിറയണമെങ്കില്‍ പൊങ്കാല മണ്‍കലത്തില്‍ തന്നെ വേണമെന്നാണ് ഐതീഹ്യം, അതിനു കാരണം പതിറ്റാണ്ടുകള്‍ മുമ്പ് അച്ഛന്‍റെ കൈപിടിച്ച് മണ്‍കല വില്‍പനയ്ക്കായി കിഴക്കേകോട്ടയിലെത്തിയ ചെങ്കല്‍ സ്വദേശി മണിയന്‍ പറയുന്നതു കേള്‍ക്കുക.

ആറ്റുകാലമ്മയുടെ ഇഷ്ട പ്രസാദമായ നിവേദ്യം തയ്യാറാക്കുമ്പോള്‍ ചിരട്ടത്തവി മാത്രമേ ഉപയോഗിക്കാവൂയെന്നും ക്ഷേത്ര ഐതീഹ്യം പറയുന്നു. പൊങ്കാലയ്ക്കുള്ള മണ്‍കലങ്ങളും വിവിധ തരത്തിലുണ്ട്. അതായത് ഇതെല്ലാം പാലിച്ചാല്‍ മാത്രമേ പൊങ്കാല ആറ്റുകാലമ്മയ്ക്ക് ഇഷ്ടപ്രസാദമായി മാറുകയുള്ളുവെന്നര്‍ഥം.