കൊല്ലം കൊന്നേല്‍ക്കടവ് പാലത്തിന്റെ നിർമാണം പുനരാരംഭിക്കും: ചർച്ചകള്‍ സജീവം

kollam-bridge
SHARE

കൊല്ലം കൊന്നേല്‍ക്കടവ് പാലത്തിന്റെ നിര്‍മാണം ഉടന്‍ പുനരാരംഭിച്ചേക്കും. പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥര്‍ കരാറുകാരനുമായി ചര്‍ച്ച നടത്തി. ഒരു വര്‍ഷത്തിലധികമായി  കൊന്നേല്‍ക്കടവ് പാലത്തിന്റെ ജോലികള്‍ മുടങ്ങിയിരിക്കുകയാെണന്ന് കഴിഞ്ഞ ദിവസം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മണ്‍റോതുരുത്തിനെയും പെരുങ്ങാലം തുരുത്തിനെയും  ബന്ധിപ്പിക്കുന്ന കൊന്നേല്‍ക്കടവ് പാലത്തിന്റെ നിര്‍മാണം 2018 ലാണ് ആരംഭിച്ചത്. നിര്‍മാണ സാമഗ്രികള്‍ എത്തിക്കാനാകുന്നില്ലെന്നാണ് ചൂണ്ടിക്കാട്ടി കരാറുകാരന്‍ പണി ഉപേക്ഷിച്ചിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പൊതുമരാമത്ത് മന്ത്രി പ്രശ്നത്തില്‍ ഇടപെട്ടു. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എയും പൊതുമരാമത്ത് ഉദ്യോഗസ്ഥരും  സ്ഥലം സന്ദര്‍ശിച്ചു. പ്രാദേശിക ജനപ്രതിനിധികളുമായും കരാറുകാരനുമായും ചര്‍ച്ച നടത്തി. നിര്‍മാണ സാമഗ്രികള്‍ ജല മാര്‍ഗം എത്തിക്കാനാകുമോ എന്ന് പരിശോധിക്കാന്‍ കരാറുകാരനോട് ആവശ്യപ്പെട്ടു. വാഹനം കടന്നുപോകുന്നതിന് റെയില്‍വേയുടെ അനുമതി നേടിയെടുക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടും.

MORE IN SOUTH
SHOW MORE
Loading...
Loading...