അപകട ഭീഷണി ഉയര്‍ത്തി ഡിവൈഡറുകള്‍; പരാതി

tolldivider-03
SHARE

തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലേയ്ക്കു പ്രവേശിക്കും മുമ്പായി നടുറോഡില്‍ സ്ഥാപിച്ച താല്‍ക്കാലിക ഡിവൈഡറുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. ആമ്പല്ലൂര്‍ സിഗ്നല്‍ കഴിഞ്ഞ ഉടനെ സ്ഥാപിച്ച താല്‍ക്കാലിക ഡിവൈഡറുകളാണ് സ്ഥിരം അപകടങ്ങള്‍ സൃഷ്ടിക്കുന്നത്. 

കൊച്ചി ഭാഗത്തു നിന്ന് തൃശൂരിലേയ്ക്കു വരുമ്പോള്‍ ആമ്പല്ലൂര്‍ സിഗ്നല്‍ കഴിഞ്ഞ ഉടനെ നടുറോഡില്‍ താല്‍ക്കാലിക ഡിവൈഡറുകള്‍ സ്ഥാപിച്ചുണ്ട്. ഒന്ന്, ഫാസ്റ്റാഗുള്ള വണ്ടികള്‍ക്കു പോകാന്‍. മറ്റൊന്ന് ടോള്‍ തുക പണമായി കൊടുത്തു പോകുന്നവര്‍ക്കും. മൂന്നു വരിയുള്ള റോഡ് പെട്ടെന്ന് രണ്ടു വരിയായി ചുരുങ്ങുമ്പോള്‍തന്നെ വാഹനങ്ങളില്‍ വരുന്നവര്‍ക്ക് ആശയക്കുഴപ്പമുണ്ട്. ഡിവൈഡറുകള്‍ തുടങ്ങുന്നിടത്ത് പെട്ടെന്ന് വണ്ടികള്‍ ബ്രേയ്ക്കിടുന്നതാണ് പ്രശ്നം. ഏതു ട്രാക്കില്‍ പോകണമെന്ന് അടുത്ത് എത്തുമ്പോഴാണ് മനസിലാകുക. ഫാസ്റ്റാഗ് ട്രാക്കിലേക്ക് കയറുന്ന കാര്‍ഡില്ലാത്ത വാഹനങ്ങള്‍ പുറകോട്ടെടുക്കുന്നതും അപകടംതന്നെ. ശാസ്ത്രീയമായ രീതിയില്‍ അല്ല ഈ ഡിവൈഡറുകള്‍ സ്ഥാപിച്ചതെന്ന് യാത്രക്കാര്‍ക്ക് പരാതിയുണ്ട്.

പ്രതിദിനം നിരവധി അപകടങ്ങളും ഇവിടെ സംഭവിക്കുന്നുണ്ട്. റോഡിന്റെ വീതിയ്ക്കനുസരിച്ച് ഡിവൈഡറുകള്‍ മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ ഉറപ്പാണ്. ദേശീയപാതയില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഡിവൈഡറുകളുടെ കാര്യത്തില്‍ ഇല്ലെന്നാണ് ആക്ഷേപം. ടോള്‍ പ്ലാസയില്‍ ഫാസ്റ്റാഗിന്റെ പേരിലുള്ള കുരുക്ക് കുറയ്ക്കാന്‍ കൂടി വേണ്ടിയാണ് താല്‍ക്കാലിക ഡിവൈഡറുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

MORE IN SOUTH
SHOW MORE
Loading...
Loading...