പഞ്ചായത്ത് ഒാഫിസിന് മുന്നിൽ സിപിഎമ്മുകാരന്റെ പ്രതിഷേധം; അറസ്റ്റ്

memberpanchayathklm-04
SHARE

എല്‍ഡിഎഫ് ഭരിക്കുന്ന കൊല്ലം അ‍ഞ്ചല്‍‌ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സിപിഎമ്മുകാരനായ അംഗത്തിന്റെ പ്രതിഷേധം. ഓഫിസ് സമയം കഴിഞ്ഞും നിരാഹാരസമരം തുടര്‍ന്ന  ക്ഷേമകാര്യസമിതി അധ്യക്ഷനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. 

സിപിഎമ്മിന്റെ പഞ്ചായത്തംഗവും ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനുമായ എൻ.അനിൽകുമാറാണ് പ്രതിഷേധിച്ചത്. കുടുംബശ്രീ പ്രവർത്തനങ്ങളിൽനിന്ന് ഒഴിവാക്കുന്നതായി ആരോപിച്ചായിരുന്നു ഒറ്റയാള്‍ സമരം. വ്യാഴാഴ്ച്ച രാവിലെ ആരംഭിച്ച നിരാഹാര സമരം രാത്രിയായിട്ടും അവസാനിപ്പിച്ചില്ല. തുടര്‍ന്ന് പൊലീസ് പഞ്ചായത്തംഗത്തെ സ്റ്റേഷനിലേക്ക് മാറ്റി. അനില്‍കുമാര്‍ അവിടെയും സമരം തുടര്‍ന്നു.

പഞ്ചായത്ത് ഭരണസമിതിയോടും സിപിഎം നേതൃത്വവുമായും അനിൽകുമാർ കഴിഞ്ഞ കുറച്ചു നാളുകളായി നല്ല ബന്ധത്തിലല്ലെന്നാണ് ഇടതു മുന്നണിയുടെ വിശദീകരണം.

MORE IN SOUTH
SHOW MORE
Loading...
Loading...