ശുദ്ധജല സ്രോതസ് മാലിന്യകേന്ദ്രമാക്കി; വൈരമണ്‍ ചിറ നശിക്കുന്നു

anchal-chira
SHARE

കൊല്ലം അഗസ്ത്യക്കോട്ടെ വൈരമണ്‍ ചിറ നശിക്കുന്നു. ശുദ്ധജല സ്രോതസായിരുന്ന ചിറയിപ്പോള്‍ മാലിന്യം തള്ളല്‍ കേന്ദ്രമാണ്. അഞ്ചല്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലാണ് വൈരമണ്‍ ചിറ. കടുത്ത വേനലില്‍ പോലും ചിറയിലെ വെള്ളം വറ്റാറില്ല. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജലസ്രോതസ് ഉപയോഗ ശൂന്യമാണ്. രാത്രിയില്‍ ഇപ്പോള്‍ അറവ് മാലിന്യങ്ങള്‍ ഉള്‍പ്പടെ വൈരമണ്‍ ചിറയില്‍ തള്ളുകയാണ്.

മാലിന്യവും പായലും നീക്കി ചുറ്റുമതില്‍ പണിത് ചിറയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പല തവണ നിവേദനം നല്‍കിയിട്ടും അധികാരികള്‍ ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.

MORE IN SOUTH
SHOW MORE
Loading...
Loading...