കലാദർബാറായി തലസ്ഥാനം; നിശാഗന്ധി നൃത്തോത്സവം ഇന്ന് സമാപിക്കും

nishagandhi-26
SHARE

രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പ്രഗൽഭരായ നർത്തകർ ഒരുക്കിയ നൃത്തവിരുന്നിൽ തലസ്ഥാനനഗരം ഒരാഴ്ചക്കാലമായി കലാദർബാറായി. നിശാഗന്ധി നൃത്തോൽസവം ഇന്ന് അവസാനിക്കും.

ഏഴ് ദിവസമായി തുടരുന്ന നിശാഗന്ധി ഉൽസവത്തിൽ ദക്ഷയാഗത്തിന്റെ രാവായിരുന്നു ഇന്നലെ. ദക്ഷനായി കലാമണ്ഡലം കൃഷ്ണകുമാർ അരങ്ങ് അവിസ്മരണീയമാക്കി. എം.ജി സർവ്വകലാശാല കലാവിഭാഗം ഡീൻ ആയി റിട്ടയർ ചെയ്ത പച്ചവേഷത്തിൽ ഏറെ പ്രശസ്തനായ വേഷക്കാരനാണ് കൃഷ്ണകുമാർ. ഇത്തവണത്തെ കലാമണ്ഡലം അവാർഡും ഇദ്ദേഹത്തിനാണ്.

കനകക്കുന്ന് കൊട്ടാരത്തിൽ വർഷാവർഷം നടക്കുന്ന നിശാഗന്ധി നൃത്തോൽസവത്തിലെ കലാവിരുന്ന് ആസ്വദിക്കാൻ നിറഞ്ഞ സദസ് എന്നുമുണ്ടാകും. കലാസ്വാദകരുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് വർഷങ്ങൾക്ക് മുൻപ്  ചിത്തിര തിരുനാൾ മഹാരാജാവ്  നിശാഗന്ധി നൃത്തോൽസവം ആരംഭിച്ചത്. ഈ വർഷം അശ്വതി ശ്രീകാന്ത് ദമ്പതികളുടെ ഭരതനാട്ട്യം, വീണാ നായരുടെ മോഹിനിയാട്ടം, കവിതാ ദ്വിബേദിയുടെ കഥക് മണിപ്പൂരി ചൌ നൃത്തം തുടങ്ങിയവ ഓരോ ദിവസങ്ങളിലായി അരങ്ങേറി. കലയുടെ  മഹോൽസവത്തിന് ഇന്ന് തിരശീല വീഴും.

MORE IN SOUTH
SHOW MORE
Loading...
Loading...