പട്ടയമേള, പ്രതിഷേധത്തിനൊരുങ്ങി പൊന്തന്‍പുഴ സമരസമിതി

pothanpuzha
SHARE

പത്തനംതിട്ട ജില്ലാതല പട്ടയമേളയുടെ വേദിയില്‍ പ്രതിഷേധമുയര്‍ത്താനൊരുങ്ങി പൊന്തന്‍പുഴ സമരരസമിതി. മേഖലയിലെ 512 അപേക്ഷകരെ ഒഴിവാക്കിയതിനെതുടര്‍ന്നാണ് സമരസമിതിക്കാര്‍ പ്രതിഷേധത്തിനൊരുങ്ങുന്നത്. പത്തനംതിട്ടയില്‍ നാളെയാണ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പങ്കെടുക്കുന്ന പട്ടയമേള.

പട്ടയംനല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടും പറഞ്ഞുപറ്റിച്ചതിനെതിരെയാണ് പൊന്തന്‍പുഴ സമരസമിതി പട്ടയമേളനടക്കുന്ന വേദിയില്‍ പ്രതിഷേധത്തിനൊരുങ്ങുന്നത്. പട്ടയം ആവശ്യപ്പെട്ട് ദീര്‍ഘനാളയി പൊന്തന്‍പുഴ സമരസമിതിയുടെ നേതൃത്വത്തില്‍ സമരം തുടരുകയാണ്. 

സാങ്കേതിക പ്രശ്നം മൂലമാണ് 512 അപേക്ഷകര്‍ക്ക് പട്ടയം ലഭിക്കാത്തതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ആറുതാലൂക്കുകളിലായി 501 പട്ടയങ്ങളാണ് പട്ടയമേളയില്‍ വിതരണം ചെയ്യുന്നത്. റാന്നി താലൂക്കിലാണ് കൂടുതല്‍. 373 എണ്ണം. 

MORE IN SOUTH
SHOW MORE
Loading...
Loading...