ബഷീർ സ്മാരക ട്രസ്റ്റ് പുരസ്കാരം ടി പത്മനാഭന്

bhasheeraward33
SHARE

വൈക്കം തലയോലപറമ്പിൽ ബഷീർ സ്മാരക ട്രസ്റ്റിന്റെ പുരസ്കാരം ടി.പത്മനാഭൻ ഏറ്റുവാങ്ങി. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ 12 മത് ബഷീർ അവാർഡാണ് മരയ എന്ന കഥാസമാഹരത്തിന് നൽകിയത്. മന്ത്രി കെ ടി ജലീൽ കഥാകാരന് പുരസ്കാരം സമർപ്പിച്ചു. 

ബഷീർ കഥകളുടെ പശ്ചാത്തലമായ പാലാം കടവിൽ പുഴയോരത്ത് നടന്ന ചടങ്ങിലായിരുന്ന അവാർഡ് സമർപ്പണം. തബലയിൽ സാഹിത്യം പറഞ്ഞ് കലാകാരിയുടെ വരവേൽപ്പായിരുന്നു ആദ്യം. ദക്ഷിണേന്ത്യയിലെ ആദ്യ പ്രൊഫഷണൽ തബലിസ്റ്റ് രത്നശ്രീ അയ്യരുടെ തബലയിലെ സാഹിത്യം സദസിലിരുന്ന് മന്ത്രിയൊടൊപ്പം ആസ്വദിച്ച ശേഷമാണ് കഥാകാരൻ വേദിയിലെത്തിയത്. തുടർന്നായിരുന്നു പുരസ്കാര സമർപ്പണം. ബഷീർ കഥകൾ മോഷണമെന്ന് പറഞ്ഞ് അദേഹത്തെ പലരും ആക്രമിച്ചപ്പോൾ ശിഷ്യരും സുഹൃത്ത്ക്കളും ഒപ്പമുണ്ടായില്ലെന്ന് ടി.പത്മനാഭൻ പറഞ്ഞു. ബഷീർ തന്റെ ആരുമല്ലാതായിട്ടും എതിർത്തത് താൻ മാത്രമായിരുന്നെന്നും അതിന് ഐ എ എസ് സാഹിത്യകാരൻമാർ തനിക്കെതിരായെന്നും പത്മനാഭൻ പറഞ്ഞു.

ടി പത്മനാഭന് അവാർഡ് നൽകാൻ തനിക്കഴിഞ്ഞത് പുണ്യമെന്നായിരുന്നു മന്ത്രി ജലീലിന്റെ പ്രതികരണം. പാത്തുമ്മയുടെയു ആടിന്റെ ന്റെയും രൂപത്തിലുള്ള ശിൽപ്പവും പ്രശസ്തിപത്രവും അൻമ്പതിനായിരം രൂപയുമാണ് അവാര്‍ഡ്

MORE IN SOUTH
SHOW MORE
Loading...
Loading...