ആവശ്യത്തിന് ജീവനക്കാരില്ലാതെ വെള്ളൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം

veloor
SHARE

വൈക്കം വെള്ളൂരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്ന് ഡോക്ടര്‍മാരുടെ സേവനം വേണ്ട ആശുപത്രിയില്‍ ഒരു ഡോക്ടര്‍ മാത്രമാണ് നിലവിലുള്ളത്. നഴ്സ്, ഫാര്‍മസിസ്റ്റ് തസ്തികകളും ഒഴിഞ്ഞു കിടക്കുന്നതും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. 

കഴിഞ്ഞ ദിവസം സമീത്തെ റെയിൽവെ സ്റ്റേഷനിൽ കുഴഞ്ഞ് വീണ യാത്രക്കാരൻ വെള്ളൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ മരിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. ഡോക്ടര്‍മാര്‍ ഇല്ലാതിരുന്നതിനാല്‍ ചികിൽസ വൈകാനിടയായി എന്നാണ് പരാതി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ദിവസേന 200 ലധികം രോഗികളെത്തുന്നുണ്ട്. ഒരു സ്ഥിരം ഡോക്ടർ മാത്രമാണ് ആശുപത്രിയിലുള്ളത്. ഒരു താത്കാലിക ഡോക്ടറുടെ സേവനം രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയെ ലഭിക്കൂ. ആര്‍ദ്രം പദ്ധതി പ്രകാരം മൂന്ന് ഡോക്ടര്‍മാര്‍ മൂന്ന് നഴ്സുമാര്‍ രണ്ട് ഫാര്‍മസിസ്റ്റുകളും ആശുപത്രിയില്‍ വേണമെന്നാണ് ചട്ടം. അഞ്ച് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. 

എ ഗ്രേഡ് പഞ്ചായത്തായിട്ടും വരുമാനമില്ലാത്തതാണ് ജീവനക്കാരെ നിയമിക്കാൻ കഴിയാത്തതെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. ഇതേസമയം തന്നെ 55 ലക്ഷത്തിലേറെ രൂപ മുടക്കി കെട്ടിട നിര്‍മാണവും നടക്കുന്നുണ്ട്. ജനപ്രതിനിധികളുടെ അവഗണനകൂടിയാണ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്‍റെ ദുരവസ്ഥയ്ക്ക കാരണം. പ്രശ്ന പരിഹാരത്തിന് ആരോഗ്യ മന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെടുകയാണ് നാട്ടുകാര്‍. 

MORE IN SOUTH
SHOW MORE
Loading...
Loading...