വീട്ടിലേക്കുള്ള വഴി അടഞ്ഞിട്ട് അഞ്ചുവർഷം; ഒറ്റയാൾ സമരവുമായി ഭിന്നശേഷിക്കാരി

path-07
SHARE

വീട്ടിലേയ്ക്കുള്ള വഴിയൊരുക്കാന്‍ പഞ്ചായത്തോഫീസിനുമുന്നില്‍ ഭിന്നശേഷിക്കാരിയുടെ ഒറ്റയാള്‍ സമരം. അഞ്ചുവര്‍ഷം പഞ്ചായത്തോഫീസ് കയറിയിറങ്ങിയിട്ടും ഇതുവരെ പാതയൊരുക്കാത്തതിനെതുടര്‍ന്നാണ് പത്തനംതിട്ട കലഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ സമരം ആരംഭിച്ചത്. ഭിന്നശേഷിക്കാര്‍ക്കുള്ള ഫണ്ട് ഉണ്ടെങ്കിലും അത് ചിലവഴിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയാറാകുന്നില്ലെന്ന് സമരംചെയ്യുന്ന സുധ ആരോപിച്ചു.

ഈ നടപ്പുനടന്നുവേണം സുധയ്ക്ക് വീട്ടില്‍ നിന്ന് പൊതുവഴിയിലെത്താന്‍. ദുര്‍ഘടപാതയിലൂടെ കൈകുത്തി നടന്നുനടന്ന് കൈയ്ക്കും ബലക്ഷയമായി. ഗതിമുട്ടിയപ്പോഴാണ് പഞ്ചായത്തോഫീനുമുന്നില്‍ ഒറ്റയാള്‍ സമരത്തിനിറങ്ങിയത്. ഭിന്നശേഷിക്കാര്‍ക്കുള്ള പദ്ധതിതുക പഞ്ചായത്തിനുണ്ടെങ്കിലും അനുവദിക്കുന്നില്ലെന്ന് സുധ പറയുന്നു.

അഞ്ചുവര്‍ഷമായി ഒരുപതായൊരുക്കി നല്‍കണമെന്ന ആവശ്യവുമായി സുധ കലഞ്ഞൂര്‍ പഞ്ചായത്തോഫീസ് കയറിയിറങ്ങുന്നു. വഴിക്കാവശ്യമായ വസ്തു നല്‍കാമെന്നും അറിയിച്ചു. എന്നിട്ടും ഭരണ പ്രതിപക്ഷഭേതമന്യേ ഈ ഭിന്നശേഷിക്കാരിയെ അവഗണിച്ചു. ചില തടസങ്ങളുണ്ടായിരുന്നു, ഇത്തവണ വഴി ശരിയാക്കുമെന്നുമുള്ള സ്ഥിരം പല്ലവി കലഞ്ഞൂര്‍ പ‍ഞ്ചായത്ത് പ്രസിഡന്റ് ആവര്‍ത്തിച്ചു. 

MORE IN SOUTH
SHOW MORE
Loading...
Loading...