കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണത്തില്‍ ക്രമക്കേട്; പ്രതിഷേധം ശക്തം

അശാസ്ത്രീയമായി നിര്‍മിച്ച് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്ന് നല്‍കണെന്ന് ആവശ്യപ്പെട്ട് ജനങ്ങളുടെ പ്രതിഷേധം. തിരുവനന്തപുരം നഗരസഭയുടെ അനീതിക്ക് എതിരെ മണക്കാട് എം.എസ്.കെ നഗറിലുള്ളവരാണ് പ്രതിഷേധുവായി റോഡിലിറങ്ങിയത് .  പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പു പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു

സാധാരണക്കാര്‍ക്ക് കല്യാണങ്ങളും ചടങ്ങുകളും നടത്താന്‍ കമ്മ്യൂണിറ്റി ഹാള്‍ വേണമെന്ന ആവശ്യത്തെതുടര്‍ന്നാണ് കോര്‍പറേഷന്‍ കെട്ടിടം നിര്‍മിച്ചത്. ജനങ്ങളെ ഒഴിപ്പിച്ച് നിര്‍മിച്ച ഹാള്‍ പക്ഷെ തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സ്ത്രീകളും കുട്ടികളും റോ‍ഡിലിറങ്ങിയത് .അശാസ്ത്രീയമായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.കെട്ടിടം പൂര്‍ണമായും പൂര്‍ത്തിയായിട്ടുമില്ല.കെട്ടിടം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് കൈമാറണമെന്നാണ് ആവശ്യം. 

ഇവിടെ താമസിച്ചിരുന്ന കുടുംബങ്ങളെ ഒഴിപ്പിച്ചാണ് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മിച്ചത്. ആ കുടുംബങ്ങള്‍ പോലും അന്‍പതിനായിരവും അറുപതിയിരവും രൂപ കൊടുത്തു കല്യാണത്തിന് ഓഡിറ്റോറിയങ്ങള്‍ ബുക്ക് ചെയ്യേണ്ട അവസ്ഥയിലാണ് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. കോര്‍പറേഷന്റെ കുര്യാത്തി വാര്‍ഡിലുള്ള കമ്മ്യൂണിറ്റി ഹാള്‍ തുറന്നുകൊടുക്കാത്തത് കാരണം പല കല്യാണങ്ങളും റോഡില്‍ ഷീറ്റ് കെട്ടി നടത്തേണ്ടി വന്നിട്ടുണ്ട്