വെച്ചൂച്ചിറയിൽ ജലക്ഷാമംരൂക്ഷം; പ്രതിഷേധവുമായി കോണ്‍ഗ്രസ്

waterprotest-01
SHARE

പത്തനംതിട്ട വെച്ചൂച്ചിറ പഞ്ചായത്തിലെ ജലവിതരണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പട്ട് കോണ്‍ഗ്രസ് പ്രതിഷേധം. പഞ്ചായത്തിന്റെ പലയിടങ്ങളിലും ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിഷേധം. ജലക്ഷാമം രൂക്ഷമായിട്ടും ജല അതോറിറ്റി നടപടിയെടുക്കുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.  

റാന്നി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജല അതോറിറ്റിയുടെ സബ് ഡിവിഷന്‍ ഓഫീസ് ഉപരോധിച്ചത്. പഞ്ചായത്തിലെ വെച്ചൂച്ചിറ. എണ്ണൂറാംവയല്‍, അരയന്‍പാറ, കുന്നം, ആനമാടം തുടങ്ങിയപ്രദേശങ്ങളില്‍ ജലവിതരണം പുനരാരംഭിക്കണമെന്നാണ് ആവശ്യം.  റോഡുപണിക്കിടെ തകര്‍ന്ന പൈപ്പുകള്‍ഇതുവരെ പുനസ്ഥാപിച്ചിട്ടില്ലെന്ന് സമരക്കാര്‍ ആരോപിച്ചു.

പലയിടത്തും ജലക്ഷാമം രൂക്ഷമായിട്ടുണ്ട്. എന്നിട്ടും കൊല്ലമുള പദ്ധതി ഉള്‍പ്പെടെയുള്ളവയുടെ പണികള്‍ പൂര്‍ത്തിയാക്കാന്‍ അധികൃതരുടെ ഭഗത്തുനിന്ന് നടപടിയില്ലെന്നും ആരോപണമുണ്ട്.

MORE IN SOUTH
SHOW MORE
Loading...
Loading...