തലസ്ഥാനത്ത് ക്രിസ്മസ് ആഘോഷവും കരോൾ വിരുന്നും; പ്രമുഖർ പങ്കെടുത്തു

carol-web
SHARE

തലസ്ഥാനത്തെ സംഗീത കൂട്ടായ്മയായ മെലോഡിയയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷവും കരോള്‍ ഗാന വിരുന്നും സംഘടിപ്പിച്ചു. നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ക്രിസ്മസ് സഹായവും വിതരണം ചെയ്തു. തിരുവനന്തപുരം കോ ബാങ്ക് ടവറില്‍ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

വിവിധങ്ങളായ കൊയര്‍ ഗ്രൂപ്പുകള്‍ ചടങ്ങില്‍ പങ്കെടുത്തു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കൊയര്‍ സംഘങ്ങള്‍ ഒത്തുചേര്‍ന്നത്. സംരക്ഷണവും പങ്കുവെയ്ക്കലുമാണ് ക്രിസ്മസിന്‍റെ പ്രധാന സന്ദേശമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍,ഗായകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

MORE IN SOUTH
SHOW MORE
Loading...
Loading...