വളർത്തുമൃഗങ്ങളുമായി ഉപരോധം; കെഎംഎംഎലിനെതിരെ പ്രതിഷേധം ശക്തം

kmml-protest
SHARE

വളര്‍ത്തുമൃഗങ്ങളുമായി നാട്ടുകാര്‍ കൊല്ലം ചവറ കെ.എം.എം.എല്‍ ഉപരോധിച്ചു. പൊതുപരിപാടിക്കെത്തിയ വിജയന്‍പിള്ള എംഎല്‍എയെ സമരക്കാര്‍ തടഞ്ഞുവെച്ചു. ഉപരോധസമരം പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചു.

കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനം മൂലം മലിനീകരണം രൂക്ഷമായ പ്രദേശങ്ങള്‍ എത്രയും വേഗം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള നാട്ടുകാരുടെ സമരം നൂറു ദിവസം പിന്നിട്ടു. പ്രശ്നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് കന്നുകാലികളുമായി സമരക്കാര്‍ കെഎംഎംഎല്ലിന്റെ പ്രധാന കവാടം ഉപരോധിച്ചത്. ബ്ലോക്ക്പഞ്ചായത്ത് ഓഫിസില്‍ പൊതുപരിപാടിക്കെത്തിയ വിജയന്‍പിള്ള എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയും ചെയ്തു.

ഈ മാസം തന്നെ ചര്‍ച്ചയ്ക്ക് അവസരമൊരുക്കാമെന്ന് എംഎല്‍എ ഉറപ്പ് നല്‍കിയതിനെതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. പ്രശ്നപരിഹാരമുണ്ടാകും വരെ കെഎംഎംഎല്ലിന് മുന്നില്‍ നടത്തിവരുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം തുടരുമെന്ന് സമരസമിതി വ്യക്തമക്കി.

MORE IN SOUTH
SHOW MORE
Loading...
Loading...