യാത്രായോഗ്യമല്ലാതായി മേനിലം പുഞ്ചക്കരി റോഡ്

riural1
SHARE

തകര്‍ന്ന് തരിപ്പണമായി തിരുവല്ലം മേനിലം പുഞ്ചക്കരി റോഡ്. വലിയ കുഴികളില്‍ വീണുള്ള അപകടങ്ങള്‍ നിത്യസംഭവമായിട്ടും റോഡ് നന്നാക്കാന്‍ നടപടിയില്ല. ഏഴുവര്‍ഷമായി തകര്‍ന്നുകിടക്കുന്ന റോഡ് നന്നാക്കാന്‍ ജനപ്രതിനിധികള്‍ തയാറാകാത്തതോടെ അടുത്ത തവണ വോട്ടഭ്യര്‍ഥിച്ച് വരണ്ടെന്ന നിലപാടിലാണ് നാട്ടുകാര്‍.

മേനിലം മുതൽ പാപ്പാൻചാണി വരെയുള്ള ആറു കിലോമീറ്റർ റോഡ് ഇങ്ങനെ പൊട്ടിപ്പൊളിഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട് ഏഴുവര്‍ഷം പിന്നിട്ടു. എന്നിട്ടും ഇത് നന്നാക്കാന്‍ ചെറുവിരലനക്കിയില്ല അധികൃതര്‍.

വാര്‍ഡ് മെമ്പര്‍ മുതല്‍ എംഎല്‍എ വരെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാരമായില്ല. മുന്നൂറിലേറെ കുടുംബങ്ങള്‍ പുറംലോകത്തെത്താന്‍ ആശ്രയിക്കുന്നത് ഈ റോഡിനെയാണ്.  തകർന്ന റോഡിലെ കുഴികളിൽ വീണ് ബൈക്ക് യാത്രികർക്ക് അപകടം പറ്റുന്നത് നിത്യ സംഭവം.

MORE IN SOUTH
SHOW MORE
Loading...
Loading...