തിരുവനന്തപുരം കോര്‍പ്പറേഷന്‍; ഭരണം പിടിച്ചെടുക്കാനാകില്ലെന്ന് കോണ്‍ഗ്രസും ബിജെപിയും

corpelection-04
SHARE

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷമില്ലാത്ത സിപിഎമ്മിനെ പുറത്താക്കി ഭരണം പിടിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറി ബിജെപിയും കോണ്‍ഗ്രസും. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഒന്നിച്ചുനില്‍ക്കുന്നത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് ഇരുമുന്നണികളുടെയും കണക്കുക്കൂട്ടല്‍. അതേസമയം പുതിയ മേയറെ കണ്ടെത്താനായി സി.പി.എമ്മില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനായ കെ.ശ്രീകുമാറിനാണ് പ്രഥമ പരിഗണന.

വി.കെ.പ്രശാന്ത് എംഎല്‍എയായതിനെത്തുടര്‍ന്ന് ഒഴിവുവന്ന മേയര്‍ സ്ഥാനം പിടിച്ചെടുക്കാന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ മേയര്‍ സ്ഥാനത്തേക്ക് പിന്തുണച്ച് സിപിഎമ്മിനെ ഭരണത്തില്‍ നിന്ന് പുറത്താക്കാനായിരുന്നു ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും അണിയറ നീക്കങ്ങള്‍. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ഇങ്ങനെയൊരു കരുനീക്കം ഗുണം ചെയ്യില്ലെന്നാണ് ഇരുമുന്നണികളുടെയും കണക്കുക്കൂട്ടല്‍. അധികാരം പിടിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒന്നിച്ചാല്‍ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ തിരിച്ചടിയാകുമെന്നും വിലയിരുത്തുന്നു. കൂടാതെ ഇത് എല്‍ഡിഎഫിന് നേട്ടമാകുകയും ചെയ്യും. അതുകൊണ്ടുതന്നെ മേയര്‍ സ്ഥാനം പിടിക്കുന്നതിനുപകരം വരാനിരിക്കുന്ന

തിരഞ്ഞെടുപ്പിലെ സമ്പൂര്‍ണ വിജയത്തിനാണ് മുന്‍ഗണന. അതേസമയം പുതിയ മേയറെ കണ്ടെത്താനായി സി.പി.എമ്മില്‍ തിരക്കിട്ട ചര്‍ച്ചകള്‍ തുടങ്ങി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബന്ധുവും ആരോഗ്യ സ്ഥിരം  സമിതി അധ്യക്ഷനുമായ കെ.ശ്രീകുമാറിനാണ് പ്രഥമ പരിഗണന. ഞായറാഴ്ച്ച ഇതുസംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായേക്കും.

MORE IN SOUTH
SHOW MORE
Loading...
Loading...