ആര്യങ്കാവ് ചേനഗിരി പാലം അപകടാവസ്ഥയില്‍; പ്രക്ഷോഭത്തിനായി നാട്ടുകാർ

aryankavbridge
SHARE

കൊല്ലം ആര്യങ്കാവ് ചേനഗിരി പാലം അപകടാവസ്ഥയില്‍. പാലം തകരാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായിട്ടും അധികാരികള്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

നൂറിലധികം കുടുംബങ്ങളെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. ഇതിങ്ങനെ തകര്‍ന്നിട്ട് വര്‍‌ഷം അഞ്ചു കഴിഞ്ഞു. സ്ഥലം എംഎല്‍എയും വനം മന്ത്രിയുമായ കെ.രാജു ഉള്‍പ്പടെയുള്ള ജനപ്രതിനിധികളോട് പലതവണ പരാതി പറഞ്ഞിട്ടും ഒരു നടപടിയും എടുത്തിട്ടില്ല.

തകര്‍ന്ന പാലത്തില്‍ മിക്കപ്പോഴും വാഹനങ്ങള്‍ കുടുങ്ങാറുണ്ട്.

പാലം ഉടന്‍ പുതുക്കി പണിയണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് ചേനഗിരി നിവാസികള്‍.

MORE IN SOUTH
SHOW MORE
Loading...
Loading...