ഉപജില്ലാ കലോല്‍സവത്തില്‍ ഭക്ഷണം മുടങ്ങില്ല; മൗണ്ട്താബോര്‍ സ്കൂള്‍ ചെലവ് വഹിക്കും

kalostavamfood-01
SHARE

കൊല്ലം പുനലൂർ വിദ്യാഭ്യാസ ഉപജില്ലാ കലോൽസവത്തില്‍ ഭക്ഷണം നല്‍കാന്‍ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെന്ന് പറഞ്ഞു കലോല്‍സവത്തില്‍ ഭക്ഷണം ഒഴിവാക്കാന്‍ നീക്കം നടക്കുന്നുവെന്ന് കഴിഞ്ഞ ദിവസം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഭക്ഷണത്തിന്റെ മുഴുവന്‍ ചെലവും വഹിക്കാന്‍ പത്തനാപുരം മൗണ്ട്താബോര്‍ സ്കൂള്‍ മാനേജ്മെന്റ് സന്നദ്ധരായി.

ഈമാസം അഞ്ചു മുതല്‍ എട്ടു വരെ പത്തനാപുര മൗണ്ട്താബോര്‍ സ്കൂളിലാണ് പുനലൂർ വിദ്യാഭ്യാസ ഉപജില്ലാ കലോൽസവം. പ്രളയം മൂലം സംസ്ഥാനസര്‍ക്കാര്‍ ഫണ്ട് വെട്ടികുറച്ചതിനാല്‍ മല്‍സരാര്‍ഥികള്‍ക്ക് ഉള്‍പ്പടെ ഭക്ഷണം നല്‍കേണ്ടെന്നായിരുന്നു സംഘാടകരുടെ തീരുമാനം. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ ആഹാരത്തിന്റെ മുഴുവന്‍ ചെലവും വഹിക്കാമെന്ന് സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു.

കലോല്‍സവത്തിന് എത്തുന്ന മല്‍സരാര്‍ഥികള്‍ ഉള്‍പ്പടെ മൂവായിരത്തോളം ആളുകള്‍ക്ക്  നാലു ദിവസവും മൂന്നു നേരം ഭക്ഷണം നല്‍കും.

MORE IN SOUTH
SHOW MORE
Loading...
Loading...