റഫറൻസ് പുസ്തകങ്ങളില്ല; നിർജീവമായി വനവിജ്ഞാനകേന്ദ്രം

forest20
SHARE

സാമൂഹിക വനവല്‍ക്കരണത്തെക്കുറിച്ച് കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധത്തിനായി സ്ഥാപിച്ച പത്തനംതിട്ട ജില്ലാ  വനവിജ്ഞാനകേന്ദ്രം നിര്‍ജീവമെന്ന് പരാതി. ജില്ലയിലെ ഏക വനവിജ്ഞാനകേന്ദ്രം ആറുവര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ആരോപണം. എന്നാല്‍ അവബോധ ക്ലാസുകള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളുകളില്‍ ചെന്നുനടത്തുന്നതിനാല്‍ ആണ് ജില്ലാ വനവിജ്ഞാനകേന്ദ്രത്തില്‍ ക്ലാസുകളും മറ്റും നടത്താത്തത് എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

കോന്നി എലിയറയ്ക്കലില്‍ സോഷ്യല്‍ ഫോറസ്ട്രി ആസ്ഥാനവളപ്പിലെ ഈ കെട്ടിയത്തിലാണ് ജില്ലാവനവിജ്ഞാനകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. 1992ലാണ് വനം വകുപ്പ് ഇവിടെ ജില്ലാവനവിജ്ഞാനകേന്ദ്രം ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇവിടെ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെയില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂളുകളിലേയ്ക്കും കോളജുകളിലേയ്ക്കും അവബോധ ക്ലാസുകളുമായി ചെല്ലുന്നതിനാലാണ് വിജ്ഞാനകേന്ദ്രത്തില്‍ സെമിനാറുകള്‍ നടക്കാത്തതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

മല്‍സരപരീക്ഷകള്‍ക്കു തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗുണകരമായറഫറന്‍സ് പുസ്തകങ്ങള്‍ സൂക്ഷിക്കേണ്ട ലൈബ്രറിയില്‍ ഒന്നും തന്നെയില്ല. ദേശീയ, രാജ്യാന്തര ഡോക്യുമെന്‍ററി പ്രദര്‍ശനത്തിനായി അനുവദിച്ച ഫിലിം പ്രൊജക്ടര്‍, മൈക്കുകള്‍ എന്നിവ ഉപയോഗശൂന്യമായിട്ട് വര്‍ഷങ്ങളായി എന്ന് ആരോപണമുണ്ട്.

MORE IN SOUTH
SHOW MORE
Loading...
Loading...