കൊല്ലത്ത് പൂട്ടികിടന്ന സ്വന്തം ആശുപത്രി തുറന്ന് സിപിഐ

cpi
SHARE

ജി.എസ്.ജയലാല്‍ എംഎല്‍എ ഉള്‍പ്പെട്ട ആശുപത്രി വിവാദം തുടരുന്നതിനിടെ കൊല്ലത്ത് പൂട്ടികിടന്ന സ്വന്തം ആശുപത്രി തുറന്ന് സിപിഐ. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് ഒന്നേകാല്‍ വര്‍ഷം മുന്‍പ് അടച്ചുപൂട്ടിയ സി.അച്യുതമേനോൻ സഹകരണ ആശുപത്രിയാണ്  വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. ഉദ്ഘാടന വേളയില്‍ ജി.എസ്.ജയലാലിന്റെ അസാനിധ്യം ശ്രദ്ധിക്കപ്പെട്ടു.

ഡീസന്റ് ജംക്്ഷനിലുള്ള സി.അച്യുതമേനോന്‍ സഹകരണ ആശുപത്രി ഒരു മാസം മുന്‍പ് വരെ ഇങ്ങനെയായിരുന്നു. പാര്‍ട്ടി അനുമതി വാങ്ങാതെ ജി.എസ്.ജയലാൽ എംഎല്‍എ അധ്യക്ഷനായ സഹകരണ സംഘം മേവറത്തു പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രി വിലയ്ക്കു വാങ്ങിയത് വിവാദമായതിന് പിന്നാലെയാണ് പൂട്ടികിടക്കുന്ന സ്വന്തം ആശുപത്രി തുറക്കാന്‍ സിപിഐ തീരുമാനിച്ചത്. ആശുപത്രിയുടെ രണ്ടു കോടിയോളം രുപ വരുന്ന ബാധ്യത തീര്‍ത്തു. നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി പതിനഞ്ചു മാസത്തിന് ശേഷം ആശുപത്രി വീണ്ടും തുറന്നു.

ആദ്യഘട്ടത്തില്‍ അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി അംഗങ്ങളില്‍ നിന്നു ഓഹരി സമാഹരിച്ച് സൗകര്യങ്ങള്‍ വിപുലീകരിക്കും. അതേ സമയം ജി.എസ്.ജയലാല്‍ അധ്യക്ഷനായ സഹകരണ സംഘവും ആശുപത്രി നവീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ആശുപത്രി വിവാദത്തില്‍ ജയലാലിനെതിരെ സംഘടനാതല നടപടി എടുത്ത സിപിഐ സഹകരണ സംഘം അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും ചാത്തന്നൂര്‍ എംഎല്‍എയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

MORE IN SOUTH
SHOW MORE
Loading...
Loading...