'ഗാതഗത നിയമം അനുസരിക്കൂ, പണം സമ്പാദിക്കൂ'; ബോധവത്കരണവുമായി പൊലീസ്

traffic-class-02
SHARE

പുതുക്കിയ ഗതാഗത നിയമം ജനങ്ങളിലേക്ക് എത്തിക്കാന്‍  തിരുവനന്തപുരം സിറ്റി ട്രാഫിക് പൊലീസിന്‍റെ നേതൃത്വത്തില്‍  ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കിയതിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. 

ഗതാഗത നിയമം അനുസരിക്കൂ, പണം സമ്പാദിക്കൂ ഇതാണ് പൊലീസിന്റെ പുതിയ ആപ്തവാക്യം. കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് പുതുക്കിയ ഗതാഗത നിയമം ഈ മാസം ഒന്നിന് പ്രാബല്യത്തില്‍ വന്നെങ്കിലും ജനങ്ങള്‍ക്കിടയില്‍ പുതിയ വ്യവസ്ഥകളെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് കേരള പോലിസ്. പിഴത്തുക കൂടിയ വിവരം അറിയാത്തവരെ അറിയിക്കും.  

ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചാല്‍ പിഴ നൂറുരൂപയില്‍ നിന്ന് അയ്യായിരം രൂപയായി ഉയര്‍ത്തി. ലൈസന്‍സ് സാധുതയില്ലാത്ത സമയത്ത് വാഹനമോടിച്ചാല്‍ പിഴ അഞ്ഞൂറ് രൂപയല്ല, പതിനായിരം രൂപയായാണ് . മദ്യപിച്ച് വാഹനം ഒാടിക്കുന്നതിന് പതിനായിരം രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ പതിനയ്യായിരം രൂപയും നല്‍കേണ്ടിവരും.ഈമാസം ഒന്നിന് നിയമഭേദഗതി പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. ദിവസവും രണ്ടുമണിക്കൂറു വീതമാണ് വാഹനങ്ങള്‍ പരിശോധിക്കുക. ഒാണാഘോഷങ്ങള്‍ പ്രമാണിച്ച് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്തും പരിശോധനയുണ്ടാകും.

MORE IN SOUTH
SHOW MORE
Loading...
Loading...