കെ.എം.എം.എൽ മൂലം രൂക്ഷമാലിന്യം; ഒരു മാസം പിന്നിട്ട് സമരം

kmml-03
SHARE

കൊല്ലം ചവറ കെ.എം.എം.എല്ലിന്റെ പ്രവര്‍ത്തനം മൂലം മലിനീകരണം രൂക്ഷമായ പ്രദേശങ്ങള്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള നാട്ടുകാരുടെ സമരം ഒരു മാസം പിന്നിട്ടു. സമരസമിതിയുമായി ചര്‍ച്ച നടത്താമെന്ന വാക്ക് വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ പാലിച്ചില്ലെന്ന് സമരസമിതി ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന് ആത്മാര്‍ഥതയില്ലാത്തതു കൊണ്ടാണ് പ്രശ്നം പരിഹരിക്കപെടാത്തതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറ‍ഞ്ഞു.

പന്‍മന,ചിറ്റൂര്‍, കളരി,പൊന്‍മന എന്നീ പ്രദേശങ്ങളിലെ ജനങ്ങളാണ് കെ.എം.എം.എല്ലിന് മുന്നില്‍ ഒരു മാസമായി സമരം നടത്തുന്നത്. ഫാക്ടറയില്‍ നിന്നുള്ള രാസമാലിന്യങ്ങള്‍ ഒഴുകി എത്തുന്ന പ്രദേശങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം സമരപന്തല്‍ സന്ദര്‍ശിച്ചു.

കഴിഞ്ഞ മാസം ആദ്യം സമരസമിതി ദേശീയപാത ഉപരോധിച്ചപ്പോള്‍ കലക്ടര്‍ നേരിട്ട് എത്തുകയും വ്യവസായ മന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരമൊരുക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. പിന്നീട് മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ കൂടിക്കാഴ്ച്ചയ്ക്ക് സമയം  അനുവദിച്ചില്ലെന്ന് സമരസമിതി ആരോപിക്കുന്നു. ഓണ ദിവസങ്ങളില്‍ കെഎംഎല്ലിന് മുന്നില്‍ പട്ടിണി സമരം സംഘടിപ്പിക്കനാണ് സമര സമിതിയുടെ തീരുമാനം.

\

MORE IN SOUTH
SHOW MORE
Loading...
Loading...