ഓണ വിപണി ഉണർന്നു; പ്രതീക്ഷയോടെ കർഷകർ

കഴിഞ്ഞവട്ടം നൂറ്റാണ്ടിലെ പ്രളയം കവര്‍ന്നെടുത്ത ഓണം ഇക്കുറി ഭേദപ്പെട്ടനിലയില്‍ ആഘോഷിക്കാമെന്ന പ്രതീക്ഷയിലാണ് പത്തനംതിട്ടക്കാര്‍. ഓണത്തിനായി ജില്ലയിലെ ഓണവിപണികള്‍ ഉണര്‍ന്നുകഴിഞ്ഞു. കനത്തമഴയില്‍ കൃഷിനാശം ഉണ്ടായെങ്കിലും അവശേഷിച്ചവയ്ക്ക് വിലകിട്ടുന്നതിന്റെ ആശ്വാസമുണ്ട് കര്‍ഷകര്‍ക്ക്.  

വള്ളിക്കോടും, അടൂരും, ആറന്‍മുളയിലുമൊക്കെ ഓണം മുന്നില്‍കണ്ടിറക്കിയ പാവലും വെളളരിയും പടവലവുമൊക്കെ വിപണിയില്‍ ഇതിനകം എത്തിത്തുടങ്ങിക്കഴിഞ്ഞു.

ഓണനാളുകളിലേയ്ക്കുള്ള പച്ചക്കറികളും വിളഞ്ഞിട്ടുണ്ട്. അത്തംതുടങ്ങുന്നതോടെ വിളകൾക്ക് നല്ല വിലകിട്ടുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.