നെടുവത്തൂർ സിപിഐയിൽ തുറന്ന കലാപം; ഒരു വിഭാഗം പാർട്ടി വിട്ടു

cpi-web
SHARE

സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെച്ചൊല്ലി കൊല്ലം നെടുവത്തൂരില്‍ സിപിഐയില്‍ കലാപം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പാര്‍ട്ടി വിട്ടു. പിന്നാലെ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ മണ്ഡലം കമ്മിറ്റി ചേര്‍ന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ അടക്കം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.

നെടുവത്തൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സിപിഐ യിലെ പ്രശ്നങ്ങള്‍ക്ക് കാരണം. സിപിഐയുടെ ഔദ്യോഗിക പാനലിനെതിരെ മണ്ഡലം കമ്മിറ്റി അംഗവും ബാങ്കിന്റെ മുന്‍ പ്രസിഡന്റുമായ ബി.എസ്.ഗോപകുമാറിന്റെ മുന്‍കൈയില്‍ ഒരു വിഭാഗം മല്‍സരിച്ചു. തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനോട് പരാജയപ്പെട്ടതിന് പിന്നാലെ ഗോപകുമാറും ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബി.അനികുമാറും പാര്‍ട്ടി വിടുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. 

അഴിമതിക്കാരായ ഇരുവരെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി സിപിഐ പ്രദേശിക നേതൃത്വം അറിയിച്ചു. അഴിമതിക്ക് കൂട്ടു നില്‍ക്കാത്തുകൊണ്ടാണ് നടപടി നേരിടേണ്ടി വന്നതെന്നും പല പാര്‍ട്ടികളില്‍ നിന്നും ക്ഷെണം ലഭിച്ചിട്ടുണ്ടെന്നുമാണ് പുറത്താക്കപ്പെട്ടവരുടെ നിലപാട്.

MORE IN SOUTH
SHOW MORE
Loading...
Loading...