ഓണവിപണി തകർത്ത് കാട്ടുപന്നികൾ; അടൂരിൽ ഭീമമായ കൃഷിനഷ്ടം

wild-swine
SHARE

ഓണവിപണി ലക്ഷ്യമിട്ടിറയ്ക്കിയ കൃഷി കാട്ടുപന്നികള്‍ നശിപ്പിച്ചു. അടൂര്‍ മേഖലയിലെ കൃഷിയിടത്തിലെ വിളകള്‍ കാട്ടുപന്നികള്‍ നശിപ്പിച്ചതോടെ ഭീമമായ നഷ്ടമാണ് കര്‍ഷകര്‍ നേരിടുന്നത്. വന്യജീവി ആക്രമണത്തില്‍ വലിയതോതില്‍ കൃഷിനാശമുണ്ടായിട്ടും കണക്കെടുക്കാനോ, നഷ്ടപരിഹാരം നല്‍കാനോ ബന്ധപ്പെട്ടവകുപ്പുകള്‍ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

അടൂര്‍ മേഖലയില്‍ ഏഴംകുളം പഞ്ചായത്തിലെ കൈതപ്പറമ്പ്, മെതുകുമേല്‍, ഏറത്ത് പഞ്ചായത്തില്‍ വയല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കൃഷിയാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്. വനാതിര്‍ത്തി വിട്ടുള്ള കൃഷിയിടങ്ങളാണ് ഇവയൊക്കെ. മരച്ചീനി, ചേന, ചേമ്പ്, വെറ്റില, വാഴ എന്നിവ വ്യാപകമായതോതില്‍ നശിപ്പിച്ചു. 

കിഴങ്ങുവര്‍ഗങ്ങളാണ് കൂടുതലായും നശിപ്പിക്കുന്നത്. മരിച്ചീനി ഉള്‍പ്പെടെയുള്ള വിളകള്‍ക്ക് നല്ല വിലലഭിക്കുന്ന സമയമായതിനാല്‍ കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടമാണ് കൃഷിനാശത്തിലൂടെ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരോ ബന്ധപ്പെട്ടവരോ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. 

MORE IN SOUTH
SHOW MORE
Loading...
Loading...