ബ്ലെസിയെ ആദരിച്ച് തിരുവല്ല; മഹാസംഗമത്തിൽ ആശംസ നേർന്ന് പ്രമുഖരും

blessy-guiness-03
SHARE

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡോക്യൂമെന്ററി തയ്യാറാക്കി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയ  സംവിധായകൻ ബ്ലെസിക്ക്, ജന്മനാടിന്റെ അനുമോദനം. തിരുവല്ല പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന മഹാസംഗമത്തിൽ വിവിധമേഖലകളിലെ  പ്രമുഖർ സന്നിധരായി. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച ഡോക്യൂമെന്ററിയാണ് ബ്ലെസിക്ക് ലോകറെക്കോർഡ് നേടിക്കൊടുത്തത്. 

ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ജീവിതംപറയുന്ന, 48 മണിക്കൂർ നീളുന്ന ഡോക്യൂമെന്ററി തയ്യറാക്കി, തിരുവല്ലയിലേക്ക് ഗിന്നസ് റെക്കോർഡ് എത്തിച്ച ബ്ലെസിക്ക് ജന്മനാട് ഒരുക്കിയത് സ്നേഹോഷ്മള അനുമോദനം.

കലാ-സാംസ്‌കാരിക-സമുദായ രംഗത്തെ പ്രമുഖർ അണിനിരന്ന ചടങ്ങിൽ, സ്വന്തം നാട്ടുകാരുടെ മുന്നിൽവച്ച്, ഗിന്നസ് സർട്ടിഫിക്കേറ്റ് കേന്ദ്രമന്ത്രി വി. മുരളീധരനിൽ നിന്ന് ബ്ലെസി ഏറ്റുവാങ്ങി. 

ക്രിസോസ്റ്റം തിരുമേനിയുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് പുണ്യമാണെന്നും, അദ്ദേഹത്തെക്കുറിച്ചുള്ള  ഡോക്യൂമെന്ററിയിൽ പ്രവർത്തിക്കാനായത് മഹാഭാഗ്യമാണെന്നും നടൻ മോഹൻലാൽ പറഞ്ഞു. 

തിരുവല്ലയുടെ സ്നേഹത്തിനു നന്ദി അറിയിച്ച ബ്ലെസി, തന്റേത് ഒരു നിയോഗം മാത്രമെന്ന് പറഞ്ഞു. ഡോ. ജോസഫ് മാർത്തോമ്മാ മെത്രോപ്പോലീത്ത അധ്യക്ഷനായി. കെ. എസ് ചിത്ര, എം.ജയചന്ദ്രൻ, സ്റ്റീഫൻ ദേവസി തുടങ്ങി വൻതാരനിരയും, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും ചടങ്ങിന്റെ ഭാഗമായി. 

MORE IN SOUTH
SHOW MORE
Loading...
Loading...