അഞ്ച് ദിവസം , 50 ലോഡ് ; പ്രളയബാധിതർക്കായി കൈകോർത്ത് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്|

tvm18
SHARE

പ്രളയബാധിതര്‍ക്കായി കൈകോര്‍ത്ത് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്. ദുരിതബാധിത സ്ഥലങ്ങളിലേക്ക് അഞ്ച് ദിവസം കൊണ്ട് അമ്പതിലേറെ ലോഡ് സാധനങ്ങളാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കയറ്റിയയച്ചത്.  ജില്ലാ പഞ്ചായത്ത് ആസ്ഥാനത്തെ ശേഖരണ കേന്ദ്രം അവസാനിപ്പിച്ചതോടെ സമാഹരിച്ച ശേഷിക്കുന്ന സാധനങ്ങള്‍ എസ്.എം.വി. സ്കൂളിലേക്ക് മാറ്റി.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍, കുടുംബശ്രീ, ഗ്രന്ഥശാല സംഘം, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയെ ഏകോപിപിച്ചാണ് ദുരിതബാധിത സ്ഥലത്തേക്ക് അവശ്യസാധനങ്ങള്‍ സമാഹരിക്കുന്ന പ്രവര്‍ത്തനം ജില്ലാ പഞ്ചായത്ത് നടത്തിയത്. 83 കലക്ഷന്‍ പോയിന്റുകളില്‍ നിന്നായി എഴുപതിലധികം ലോഡ് സാധനങ്ങള്‍ സമാഹരിച്ചു. ഇതില്‍ അമ്പതിലേറെ ലോഡുകള്‍ മഴയും ഉരുള്‍പ്പൊട്ടലും നാശം വിതച്ച സ്ഥലങ്ങളിലേക്ക് നേരിട്ടെത്തിച്ചു.

ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയെങ്കിലും ജില്ലാ പഞ്ചായത്ത് ആസ്ഥാനത്തേക്കുള്ള സാധനങ്ങളുടെ ഒഴുക്കിന് കുറവില്ല. അതേസമയം ജില്ലാ പഞ്ചായത്തിലേയും നഗരസഭയിലെയും ഉള്‍പ്പെടെയുള്ള ശേഖരണ കേന്ദ്രളിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. എസ്.എം.വി. സ്കൂള്‍ കേന്ദ്രീകരിച്ചാണ് സാധനങ്ങള്‍ കയറ്റിയയക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇനി നടക്കുക

MORE IN SOUTH
SHOW MORE
Loading...
Loading...