ചാംപ്യന്‍സ് ബോട്ട് റേസ് ലീഗിന്റെ നടത്തിപ്പിനെ ചൊല്ലി തർക്കം

boat
SHARE

ആലപ്പുഴയില്‍ പ്രഥമ ചാംപ്യന്‍സ് ബോട്ട് റേസ്  ലീഗിന്റെ നടത്തിപ്പിനെ ചൊല്ലി വീണ്ടും തർക്കം. ക്ലബ്ബുകൾക്ക് പ്രാധാന്യം നൽകുക വഴി  മികച്ചസമയം കുറിച്ച ചുണ്ടൻവള്ളത്തിനു  മത്സരത്തിൽ അവസരം നൽകിയില്ലെന്നാണ് പരാതി. 

ആയാപറമ്പ് പാണ്ടി ചുണ്ടൻവള്ള സമിതിയാണ് പ്രഥമ CBL മത്സരത്തിൽ അവസരം നഷ്ടമായതിന്റെ സങ്കടം പറയുന്നത്. കഴിഞ്ഞ നെഹ്‌റു ട്രോഫിയിൽ ഹീറ്റ്‌സ് മത്സരത്തിൽ മികച്ച സമയം കുറിച്ച് രണ്ടാം സ്ഥാനവും, ഫൈനലിൽ മൂന്നാം സ്ഥാനവും നേടിയ ചുണ്ടൻ ആണ് ആയാപറമ്പ് പാണ്ടി. നെഹ്‌റു ട്രോഫിയിൽ മികച്ച സമയം  കുറിക്കുന്ന ഒൻപത് ചുണ്ടനുകളെ ഉൾപ്പെടുത്തി CBL നടത്തുമെനന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനം. എന്നാൽ മാനദണ്ഡം മാറിയതോടെ ആയാപറമ്പ് പാണ്ടി പുറത്താണ്. 

ഐപിഎൽ മാതൃകയിൽ ആയതിനാൽ ചുണ്ടനുകൾക്കല്ല ക്ലബ്ബിനാണു പ്രാധാന്യം എന്നാണ് സംഘാടകരുടെ പക്ഷം. സി.ബി.എൽ വരുന്നതോടെ നെഹ്‌റു ട്രോഫി മത്സരത്തിന്റെ പ്രാധാന്യം തന്നെ ഇല്ലാതാകുമെന്ന ആരോപണവുമായി കോൺഗ്രസ്‌ പാർട്ടിയും നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു. ഈ മാസം 25നാണു ടീമുകളുടെ ലേലം നടക്കുന്നത്

MORE IN SOUTH
SHOW MORE
Loading...
Loading...