പത്തനംതിട്ട പാമ്പൂരിപ്പാറയില്‍ നഗരസഭയുടെ ശുദ്ധജലപ്ലാന്റ് പൂട്ടിയിട്ട് നാലുമാസം

pathanamthitta-water-plant1
SHARE

പത്തനംതിട്ട കല്ലറക്കടവ് പാമ്പൂരിപ്പാറയില്‍ നഗരസഭയുടെ ശുദ്ധജലപ്ലാന്റ് പൂട്ടിയിട്ട് നാലുമാസം. ഉദ്ഘാടനമാമാങ്കം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ പൂട്ടിയ പ്ലാന്റ് തുറക്കാന്‍ നഗരസഭ ഒരു നടപടിയും എടുത്തിട്ടില്ല. സംഭരണികളില്‍ നിറച്ച ജലം കുറഞ്ഞനിരക്കില്‍ നഗരവാസികള്‍ക്ക് വിതരണം ചെയ്യാനായിരുന്നു പദ്ധതി ആരംഭിച്ചത്.

കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ 20 ലീറ്റര്‍ വെള്ളം ജാറുകളില്‍ നിറച്ച് നഗരത്തില്‍ വിതരണം ചെയ്യുകഎന്നതായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. തുശ്ചമായ വേതനം ഉള്‍പ്പെടെ പലകാരണങ്ങളാല്‍ കുടുംബശ്രീ വനിതകള്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറി. ത്രി ഫെയ്സ് വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതാണ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിന് കാരണമെന്നാണ് കുടുംബ ശ്രീയുടെ ആരോപണം. എന്നാല്‍ ഈ വാദം തെറ്റാണെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ വ്യക്തമാക്കുന്നു. തര്‍ക്കങ്ങളും അനാസ്ഥയും തുടരുമ്പോള്‍ പദ്ധതി കാടെടുത്തുകൊണ്ടിരിക്കുന്നു. ഒപ്പം ലക്ഷങ്ങള്‍ നശിക്കുകയും ചെയ്യുന്നു. ഏതുപദ്ധതിയുടെയും ഉദ്ഘാടനം വരെ ഉല്‍സാഹം കാണിക്കുന്ന നഗരസഭ അധികൃതര്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുറുമില്ല. 

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...