തിരുവനന്തപുരത്ത് വഴിയോര പാർക്കിങ് സംവിധാനത്തിൽ മാറ്റം; യാത്രക്കാർ പാടുപെടും

parking-web
SHARE

തിരുവനന്തപുരം നഗരത്തിലെ വഴിയോര പാര്‍ക്കിങ് സംവിധാനത്തില്‍ മാറ്റം വരുത്താന്‍ നീക്കം. ഫീസ് ഈടാക്കിയുള്ള പാര്‍ക്കിങ് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടതോടെ,,  വഴിയോര പാര്‍ക്കിങ് പൂര്‍ണമായും അവസാനിപ്പിക്കാനാണ് ആലോചന. ഇതോടെ വാഹനയാത്രക്കാര്‍ സ്വകാര്യ പാര്‍ക്കിങ് ഗ്രൗണ്ടുകളെ പൂര്‍ണമായും ആശ്രയിക്കേണ്ടിവരും. 

 നഗരത്തിലെ തെരഞ്ഞെടുക്കപ്പെട്ട പ്രധാന റോ‍ഡുകളിലെ വഴിയോരങ്ങളില്‍ ഇപ്പോള്‍ പാര്‍ക്കിങ് സൗകര്യമുണ്ട്.  കാറിന് 10 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് 2 രൂപയും നല്‍കി ഒരു മണിക്കൂര്‍ വരെ പാര്‍ക്ക് ചെയ്യാം. തോന്നുംപടി വാഹനങ്ങളിടുന്നത് മൂലമുള്ള ഗതാഗതപ്രശ്നങ്ങള്‍ക്കും പാര്‍ക്കിങിന് ഇടമില്ലായെന്ന പരാതിക്കും ഒരു പരിധി വരെ ആശ്വസം നല്‍കുന്നതായിരുന്നു ഈ ക്രമീകരണം.  എന്നാല്‍ ഫീസ് വാങ്ങിയുള്ള പാര്‍ക്കിങ് അവസാനിപ്പിക്കണമെന്നാണ് മുഖ്യപ്രതിപക്ഷമായ ബി.ജെ.പിയുടെ ആവശ്യം.

ഫീസ് വാങ്ങാതെ പാര്‍ക്കിങ് അനുവദിച്ചാല്‍ തോന്നുംപടിയുള്ള പാര്‍ക്കിങും ഗതാഗതകുരുക്കും വീണ്ടും പ്രശ്നമാകുമെന്നും അങ്ങിനെയെങ്കില്‍ പാര്‍ക്കിങ് നിരോധിക്കേണ്ടിവരുമെന്നുമാണ് ഭരണസമിതിയുടെ നിലപാട്. വിഷയം നാളത്തെ കൗണ്‍സില്‍യോഗം ചര്‍ച്ച ചെയ്യും. 

വഴിയോര പാര്‍ക്കിങ് ഇല്ലങ്കില്‍ നിലവില്‍ നല്‍കുന്നതിന്റെ മൂന്നിരട്ടി ഫീസ് നല്‍കി സ്വകാര്യ പാര്‍ക്കിങ് ഗ്രൗണ്ടുകളിലേക്ക് പോവുകയാവും യാത്രക്കാരുടെ മുന്നിലെ ഏകവഴി.

MORE IN SOUTH
SHOW MORE
Loading...
Loading...