ചെങ്കല്‍ പഞ്ചായത്തില്‍ സിപിഎമ്മിന് കടുത്ത പ്രതിസന്ധി; ഭരണം നഷ്ടമാകും

chenkal-panchayath
SHARE

തിരുവനന്തപുരം ചെങ്കല്‍ പഞ്ചായത്തില്‍ സിപിഎമ്മില്‍ കടുത്ത പ്രതിസന്ധി. പാര്‍ട്ടി അച്ചടക്കനടപടി നേരിട്ട പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ് കുമാറിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് അംഗങ്ങള്‍ രാജിവച്ച് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ നീക്കം തുടങ്ങി. ഇതോടെ ചെങ്കല്‍ പഞ്ചായത്ത് ഭരണവും സിപിഎമ്മിന് നഷ്ടമാകും. അച്ചടക്ക നടപടിയെ പരസ്യമായി വിമര്‍ശിച്ച് വട്ടവിള രാജ്കുമാര്‍ രംഗത്തെത്തി.

വട്ടവിള രാജ് കുമാറിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ ആയിരുന്നു പാര്‍ട്ടി അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യാന്‍ കാരണം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സലൂജയെ അപമാനിക്കുന്നതരത്തില്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് ഡിവൈഎഫ്ഐ മുന്‍ ഏരിയ പ്രസിഡന്റും പഞ്ചായത്തംഗവുമായ പ്രശാന്ത് അലത്തറയ്ക്കലിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു. നടപടി ഏകപക്ഷീയമാണെന്ന ആരോപണം ഉന്നയിച്ചാണ് രാജ് കുമാറും പ്രശാന്തും മറ്റൊരു സിപിഎം അംഗവും ഇടതിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രനും കോണ്‍ഗ്രസുമായി അടുക്കുന്നത്. പാര്‍ട്ടിയില്‍ ഭൂരിപക്ഷവും നടപടിക്ക് എതിരാണെന്നും രാജ് കുമാര്‍ അവകാശപ്പെടുന്നു. 

വട്ടവിള രാജ് കുമാര്‍, ചെങ്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ബ്രാഞ്ച് സെക്രട്ടറിയെയും മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെയും രാജ് കുമാര്‍ പരസ്യമായി വിമര്‍ശിച്ചു.

സമയബന്ധിതമായി പാര്‍ട്ടി തീരുമാനമെടുത്തില്ലെങ്കില്‍ മറ്റുമാര്‍ഗം തേടുമെന്നും രാജ്കുമാര്‍ മുന്നറിയിപ്പ് നല്‍കി. ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനലുമായി രാജ് കുമാര്‍ ചര്‍ച്ച നടത്തിയെന്നാണ് സൂചന. മൂന്ന് അംഗങ്ങള്‍ രാജിവയ്ക്കുകയും ഇടതുഭരണത്തെ പിന്തുണയ്ക്കുന്ന സ്വതന്ത്രന്‍ കോണ്‍ഗ്രസ് പക്ഷത്തേക്ക് മാറുകയും ചെയ്താല്‍ ഭരണം നഷ്ടമാകും. രാജിവയ്ക്കുന്നവരെയെല്ലാം മല്‍സരിപ്പിക്കാമെന്നും രാജ് കുമാറിനെ വീണ്ടും പ്രസിഡന്റാക്കാമെന്നും കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയെന്നാണ് സൂചന.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...