മലിനജലത്തിൽ മുങ്ങി ചാല കമ്പോളം; ഓടകൾ നിറഞ്ഞൊഴുകുന്നു

chala-new
SHARE

തിരുവനന്തപുരം ചാല കമ്പോളത്തിനുള്ളില്‍ മലിനജലത്തില്‍ ബുദ്ധിമുട്ടി കുടുംബങ്ങള്‍. മാലിന്യം പമ്പ് ചെയ്യുന്നത് ഇടക്കിടക്ക് നിര്‍ത്തുന്നതോടെ ഓടകള്‍ നിറഞ്ഞ് വീടുകളുടെ മുറ്റത്തേക്ക് മലിനജലം എത്തുന്നത് . കോര്‍പറേഷന്‍ അധികാരികളോട് പരാതി പറഞ്ഞ് മടുത്തിരിക്കുകയാണ് ചാല നിവാസികള്‍.  

ചാല മാര്‍ക്കറ്റില്‍ നിന്ന് പമ്പിങ് സ്റ്റേഷന്‍ റോഡിലേക്ക് പോകുന്ന വഴിയരികില്‍ താമസിക്കുന്നവരുടെ അവസ്ഥയാണ് .രാവിലെ ഉറക്കം എഴുന്നേറ്റാല്‍ മുറ്റത്തേക്ക് ഇറങ്ങാന്‍ ഇവിടുയുള്ളവര്‍ക്ക് കഴിയില്ല. മലിനജലത്താല്‍ ചുറ്റപ്പെട്ടിരിക്കെയാണ് വീടുകള്‍. മാലിന്യം പമ്പ് ചെയ്യാന്‍ മടുങ്ങുന്നതോടെയാണ് ഈ ഗതികേടെന്ന് പ്രദേശവാസികള്‍ പറയുന്നു.

അസഹനീയമായ ദുര്‍ഗന്ധമാണ് .രോഗങ്ങള്‍ പകരുമോ എന്നുള്ള ആശങ്ക മറുവശത്ത്. കോര്‍പറേഷന്‍ കൗണ്‍സലറോട് പരാതി പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ല.

കല്ലുകളും കട്ടകളും മുറ്റത്തിട്ടാണ് പുറത്തേക്ക് ഇറങ്ങുന്നത്.  റോഡുകളില്‍ കാല്‍നടയാത്ര സാധ്യമല്ല. ചില സമയങ്ങളില്‍ വെള്ളം വീടുകള്‍ക്കുള്ളിലേക്കും കയറുന്നു

MORE IN SOUTH
SHOW MORE
Loading...
Loading...