തിരുവനന്തപുരത്ത് റോഡിലെ വാഹന പാര്‍ക്കിങ്ങിന് ഫീസ് ഒഴിവാക്കില്ല

sudhakaran-tvm
SHARE

തിരുവനന്തപുരം നഗരത്തില്‍ റോഡിലെ വാഹന പാര്‍ക്കിങ്ങിന് ഫീസ് പിരിക്കുന്നത് തുടരും. പാര്‍ക്കിങ് ഫീസ് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ച മരാമത്തുവകുപ്പുമായി സമവായത്തിലെത്തിയെന്ന് മേയര്‍ അറിയിച്ചു. അതേസമയം സെക്രട്ടേറിയേറ്റ് മുതല്‍ സ്പെന്‍സര്‍ ജംഗ്ഷന്‍ വരെ പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കണമെന്ന മന്ത്രിയുടെ അവശ്യത്തില്‍  തുടര്‍ചര്‍ച്ച നടക്കും.

പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡില്‍ നഗരസഭ പാര്‍ക്കിങ് ഫീസ് പിരിക്കുന്നതിനെതിരെയാണ് മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തിയത്. ഇത് ചൂണ്ടിക്കാട്ടി മന്ത്രി നഗരസഭയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചിലയിടങ്ങളിലെ പ്രശ്നങ്ങള്‍ മാത്രമാണ് മന്ത്രി ചൂണ്ടിക്കാട്ടിയതെന്നും ചില ക്രമീകരണങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കിയെന്നും മേയര്‍ പറയുന്നു. അടുത്ത ട്രാഫിക്ക് ഉപദേശക സമിതിയില്‍ നഗരത്തിലെ പാര്‍ക്കിങ്ങ് ക്രമീകരണങ്ങളെക്കുറിച്ചും ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച നടത്തും.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...