മഴ കനത്തു; അഞ്ചുതെങ്ങില്‍ കടലാക്രമണം രൂക്ഷം

ancbhuthengu-sea-attack
SHARE

തിരുവനന്തപുരം അഞ്ചുതെങ്ങില്‍ കടലാക്രമണം രൂക്ഷം. ഒട്ടേറെ വീടുകള്‍ തകര്‍ന്നു. നാശനഷ്ടം സംഭവിച്ചവര്‍ക്ക് സൗജന്യ റേഷനും ധനസഹായവും അനുവദിക്കണമെന്നു അടൂര്‍ പ്രകാശ് എം.പി ആവശ്യപ്പെട്ടു.

മഴ കനക്കുമ്പോള്‍ തീരം കടലെടുക്കുന്നത് അഞ്ചുതെങ്ങില്‍ പതിവാണ്. ഉറച്ച കടല്‍ ഭിത്തി വെണമെന്ന ഇവരുടെ ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കടല്‍ ഭിത്തിക്കായി കൂട്ടിയിട്ട പാറകളും ഇത്തവണ കടലെടുത്തു. 

അഞ്ചുതെങ്ങ് കോട്ട, വേലിമുക്ക് പ്രദേശങ്ങളിലാണ് കനത്ത നാശനഷ്ടമുണ്ടായത്. നാശനഷ്ടം സംഭവിച്ചവര്‍ക്ക് സൗജന്യറേഷനും ധനസഹായവും അനുവദിക്കണമെന്നും, വീടുകള്‍ നശിച്ചവര്‍ക്ക് പുനരധിവാസം ഉറപ്പാക്കണമെന്നും അടൂര്‍ പ്രകാശ് എം.പി ആവശ്യപ്പെട്ടു.

MORE IN Kuttapathram
SHOW MORE
Loading...
Loading...