ആര്യങ്കാവിലെ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു പൂട്ടാന്‍ നീക്കമെന്ന് ആക്ഷേപം

aryankavu-dippo
SHARE

കൊല്ലം ആര്യങ്കാവിലെ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു പൂട്ടാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. രണ്ടു ദീര്‍ഘ ദൂര ബസുകളുടെ സര്‍വീസ് പുനലൂര്‍ ഡിപ്പോയിലേക്ക് മാറ്റുന്നത് ആര്യങ്കാവ് ഡിപ്പോ അടച്ചു പൂട്ടുന്നതിന്റെ ആദ്യ പടിയാണെന്നാണ് ആരോപണം.

അതിര്‍ത്തിപ്രദേശമായ ആര്യങ്കാവില്‍ 2007 ലാണ് കെഎസ്ആര്‍ടിസി ഡിപ്പോ ആരംഭിച്ചത്. ചില ദീര്‍ഘ ദൂര സര്‍വീസുകള്‍ ഇടയ്ക്ക് നിര്‍ത്തിയെങ്കിലും ഇപ്പോള്‍ ഇരുപതു ബസുകള്‍ ആര്യങ്കാവില്‍ നിന്നു സര്‍വീസ് ആരംഭിക്കുന്നുണ്ട്. ഇതില്‍ തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമുള്ള ഫാസ്റ്റ്പാസഞ്ചര്‍ ബസുകളുടെ സര്‍വീസ് പുനലൂരില്‍ നിന്ന് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് ആര്യങ്കാവ് ഡിപ്പോ അടച്ചുപൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് നാട്ടുകാരുടെ ആരോപണം.

എന്നാല്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം. ഫാസ്റ്റ്പാസഞ്ചര്‍ ബസുകളുടെ സര്‍വീസ് പുനലൂരിലേക്ക് മാറ്റാനുള്ള തീരുമാനം മരവിപ്പിച്ചെന്നും കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.

MORE IN SOUTH
SHOW MORE