ശബരിമല നട അടച്ചു

sabarimala
SHARE

വിഷു പൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു. പതിവിനു വിപരീതമായി ഭക്തരുടെ എണ്ണത്തിൽ വലിയ കുറവാണ് ഇത്തവണ ഉണ്ടായത്. ഇടവമാസ പൂജകൾക്കായി അടുത്ത മാസം പതിനാലിന് നട വീണ്ടും തുറക്കും.  

നേർത്ത മഴയുടെ അകമ്പടിയോടെയാണ് വിഷുപൂജകളുടെ അവസാന ദിവസം തീർത്ഥാടകർ അയ്യപ്പ ദർശനം നടത്തിയത്

മണ്ഡല മകര വിളക്ക് കാലം കഴിഞ്ഞാൽ ഏറ്റവും അധികം തീർത്ഥാടകർ എത്തിയിരുന്ന വിഷുകാലത്ത് ഇത്തവണ തീർത്ഥാടകരുടെ എണ്ണം താരതമ്യേന കുറവായിരുന്നു. ദക്ഷിണേന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് പ്രധാന കാരണമായി. പതുമണിയായതോടെ ഹരിവരാസനം പാടി നട അടച്ചു.

തിരക്ക് കുറവായതിനാൽ സമയമെടുത്ത് അയ്യനെ വണങ്ങാൻ സമയം കിട്ടിയ സന്തോഷത്തിൽ അയ്യപ്പന്മാർ മലയിറങ്ങി.ഇടവമാസ പൂജകൾക്കായി അടുത്ത മാസം പതിനാലിന് നട വീണ്ടും തുറക്കും.

MORE IN SOUTH
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.