അ‍ഞ്ചലില്‍ വയല്‍ കുഴിച്ച് വെള്ളം ശേഖരിക്കാനുള്ള നിര്‍മാണജോലി നാട്ടുകാര്‍ തടഞ്ഞു

anchal-field
SHARE

കൊല്ലം അ‍ഞ്ചലില്‍ വയല്‍ കുഴിച്ച് വെള്ളം ശേഖരിക്കാനുള്ള നിര്‍മാണജോലി കരാറുകാരന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. റവന്യുവകുപ്പിന്റെ അനുമതി വാങ്ങാതെ വയല്‍ കുഴിച്ചതിനെതിരെ നാട്ടുകാര്‍ പുനലൂര്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കി. 

അഞ്ചല്‍ പടിഞ്ഞാറ്റിന്‍ക്കരയിലാണ് കെട്ടിട നിര്‍മാണ കരാറുകാരന്‍ വയല്‍ കുഴിച്ചത്. മീന്‍ വളര്‍ത്താനെന്ന് പറഞ്ഞ് കുഴിച്ച വയലില്‍ നിന്നു വെള്ളം കടത്താനായിരുന്നു ശ്രമമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഒരു അനുമതിയും വാങ്ങാതെ കൃഷി ഭൂമി കുഴിച്ചതിനെതിരെ നാട്ടുകാര്‍ റവന്യൂവകുപ്പിനും പൊലീസിനും പരാതി നല്‍കി. കരാറുകാരന്‍ സാമുദായിക സംഘടനയുടെ ഉടമസ്ഥയിലുള്ള സ്ഥലവും കൈയേറിയതായതായും ആക്ഷേപമുണ്ട്.

MORE IN SOUTH
SHOW MORE