റാന്നി അങ്ങാടിയിൽ സ്ഫോടനം; ആളപായമില്ല

Ranni-blast
SHARE

പത്തനംതിട്ട റാന്നി പേട്ടയിൽ മാലിന്യ വസ്തുക്കൾ കൂട്ടിയിട്ടതിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തിന്‍റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനൽചില്ലകൾ തകർന്നു. പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി.

ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് റാന്നി അങ്ങാടി പേട്ടയിൽ വൻ സ്ഫോടനം ഉണ്ടായത്.  മാലിന്യ കൂമ്പാരത്തിലായിരുന്നു സ്ഫോടനം .സ്ഫോടനം ഉണ്ടായ സ്ഥലത്തിന് സമീപത്തെ വീടിന്‍റെ  ജനലുകൾ ആഘാതത്തിൽ തകർന്നു. മതിലിന്‍റെ ഒരു ഭാഗവും നിലംപൊത്തി.ആർക്കും പരിക്കില്ല.പൊട്ടത്തെറിക്ക് പിന്നാലെ പ്രദേശമാകെ പുക നിറഞ്ഞു. 

റാന്നി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തി.  സംശസ്പദകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പൊലീസ് വിശദീകരണം. ഫോറൻസിക് സംഘവും ബോംബ് സ്ക്വഡും  സ്ഥലത്തെത്തി പരിശോധന നടത്തി.

MORE IN SOUTH
SHOW MORE