മണ്ണ് പരിശോധനാകേന്ദ്രം പ്രവർത്തനം തുടങ്ങി

alappuzha
SHARE

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സര്‍ക്കാരിന്റെ മണ്ണ് പരിശോധനാ കേന്ദ്രം ആലപ്പുഴ തുറവൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദക്ഷിണകേരളത്തിലെ അഞ്ചു ജില്ലകള്‍ക്ക് ഉപകാരപ്പെടുന്നതാണ് പരിശോധനാ കേന്ദ്രം.  

കേരളത്തിലെ പഴംപച്ചക്കറി കര്‍ഷകരടെ സമഗ്രവികസനത്തിനായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് വെജിറ്റബിള്‍ ആന്‍റ് ഫ്രൂട്ട്സ് പ്രമോഷന്‍ കൗണ്‍സില്‍. വിത്തുമുതല്‍ വിപണി വരെ ഉദ്പാദനത്തിന്റെ എല്ലാ മേഖലകളിലും ഇടപെടുന്ന പ്രമോഷന്‍ കൗണ്‍സിലിന്റെതാണ് സംരംഭം. മണ്ണിലെ പോഷക മൂലകങ്ങള്‍ വിളകള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതും വിളപരിപാലനത്തിന് പ്രധാനമാണ്. ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വെജിറ്റബിള്‍. ആന്‍റ് ഫ്രൂട്ട്സ് പ്രമോഷന്‍ കൗണ്‍സില്‍ ആലപ്പുഴ തുറവൂരില്‍ പുതിയ മണ്ണ് പരിശോധനാലാബ് തുടങ്ങിയത്. കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു

എറണാകുളം മുതല്‍ തിരിവനന്തപുരം വരെയുള്ള അഞ്ചു ജില്ലകളിലെ കര്‍ഷകര്‍ക്ക് മണ്ണ് പരിശോധനാ ലാബ് ഉപകാരപ്പെടും. കൃഷിയുടെ അടിസ്ഥാന ഘടകമായ പോഷക മൂലകങ്ങളുടെ അളവും അതിനനുസരിച്ചുള്ള വളപ്രയോഗ രീതിയും കാര്‍ഷിക ഉദ്പാദനം വര്‍ധിപ്പിക്കുന്നതിന് നിര്‍ണായകമാണ്

MORE IN SOUTH
SHOW MORE